ഏതെങ്കിലും ദുആ കൊണ്ട് വിധി മാറ്റപ്പെടുമോ? അത്തരം ദുആകള്‍ വിവരിക്കാമോ?

ചോദ്യകർത്താവ്

സക്കീര്‍ പികെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിധിയെ തടുക്കാന്‍ ദുആയല്ലാതെ മറ്റൊന്നുമില്ലെന്ന് ചില ഹദീസുകളില്‍ വന്നതായി കാണാം. ഇതിന് ഹദീസ് വ്യാഖ്യാതാക്കള്‍ വിവിധ വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ട്. വിധി ഒരിക്കലും തടുക്കപ്പെടാവുന്നതല്ലെന്നും അതിനെ തടുക്കാന്‍ വല്ലതിനും ശക്തിയുണ്ടാവുകയാണെങ്കില്‍ അത് ദുആക്ക് മാത്രമാണെന്നും ദുആയുടെ ശക്തി അത്രമാത്രമാണെന്ന് കാണിക്കുകയാണ് ആ ഹദീസ് ചെയ്യുന്നതെന്നും ചിലര്‍ പണ്ഡിതര്‍ പറയുന്നു. അതേ സമയം, വിധികളില്‍ ഒരിക്കലും മാറ്റമില്ലാത്തവയും മാറ്റപ്പെടാവുന്നവയുമുണ്ടെന്നും മാറ്റപ്പെടാവുന്നവ ദുആകള്‍ കാരണമായോ മറ്റു ചില സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നത് കാരണമായോ തടുക്കപ്പെടുകയോ മാറ്റപ്പെടുകയോ ചെയ്യുമെന്ന് മറ്റു പല പണ്ഡിതരും അതിനെ വ്യാഖ്യാനിക്കുന്നു. എന്തുതന്നെയായാലും, ചെയ്യുന്ന ദുആകളുടെ പദങ്ങളേക്കാള്‍ ഇത്തരം കാര്യങ്ങളില്‍ നിര്‍ണ്ണായകമാവുന്നത് ദുആ ഇരക്കുന്നവന്‍റെ മാനസികാവസ്ഥയാണ്. മനസ്സില്‍ തട്ടാതെ വെറുതെ പദങ്ങള്‍ ഉരുവിട്ടത് കൊണ്ട് മാത്രം ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല. മനസ്സറിഞ്ഞ് അല്ലാഹുവിനോട് തേടാന്‍ പലപ്പോഴും വാക്കുകളേക്കാള്‍ കണ്ണീര്‍തുള്ളികള്‍ക്ക് സാധിക്കാറുമുണ്ട്. ഇസ്മുല്‍അഅ്ളം ഉപയോഗിച്ചുള്ള ദുആകള്‍ സ്വീകരിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ളതാണെന്ന് പണ്ഡിതരൊക്കെ  പറയുന്നുണ്ട്. അതെസംബന്ധിച്ചുള്ള വിശദീകരണം മുമ്പ് നാം നല്‍കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter