സ്വലാതുല്‍ കര്‍ബും അതിന്‍റെ പ്രാധാന്യവും ഒന്ന് വിശദമാക്കാമോ?

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രയാസങ്ങള്‍ നീങ്ങാനും ആവശ്യങ്ങള്‍ നിറവേറാനും തിരു നബി (സ) ചില പ്രാര്‍ത്ഥനകള്‍ ഉപദേശിച്ചു തന്നിട്ടുണ്ട്. നന്നായി വുദു ചെയ്ത ശേഷം രണ്ടു റക്അത് സുന്നത് നിസ്കരിച്ചു താഴെ പറയുന്ന ദുആ കൊണ്ട് പ്രാര്‍ത്ഥിക്കുക. കൂടെ നമ്മുടെ മറ്റു ആവശ്യങ്ങളും പറഞ്ഞു ദുആ ചെയ്യാവുന്നതാണ്.

 (لَا إِلَهَ إِلَّا اللَّهُ الْحَلِيمُ الْكَرِيمُ سُبْحَانَ اللَّهِ رَبِّ الْعَرْشِ الْعَظِيمِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ أَسْأَلُكَ مُوجِبَاتِ رَحْمَتِكَ وَعَزَائِمَ مَغْفِرَتِكَ وَالْغَنِيمَةَ مِنْ كُلِّ بِرٍّ وَالسَّلَامَةَ مِنْ كُلِّ إِثْمٍ لَا تَدَعْ لِي ذَنْبًا إِلَّا غَفَرْتَهُ وَلَا هَمًّا إِلَّا فَرَّجْتَهُ وَلَا حَاجَةً هِيَ لَكَ رِضًا إِلَّا قَضَيْتَهَا يَا أَرْحَمَ الرَّاحِمِينَ  (رواه الإمام الترمذي في سننه)

അര്‍ത്ഥം- അല്ലാഹുവല്ലാതെ വേറൊരു ആരാധ്യനില്ല, അവന്‍ സഹനവും മാന്യതയുമുള്ളവനാണ്. മഹത്തായ അര്‍ശിന്റെ രക്ഷിതാവായ അല്ലാഹുവിനെ ഞാന്‍ പരിശുദ്ധനാക്കുന്നു. ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. നിന്റെ അനുഗ്രഹങ്ങള്‍ക്ക് കാരണമാകുന്നവയെയും പാപമോചനത്തിന് ഹേതുവാകുന്നവയെയും എല്ലാ നന്മയില്‍നിന്നുമുള്ള ശേഖരത്തെയും എല്ലാ തെറ്റില്‍നിന്നുമുള്ള രക്ഷയെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഏറ്റവും വലിയ കാരുണ്യവാനേ, പൊറുക്കാത്തതായി ഒരു ദോഷവും പരിഹരിക്കാത്തതായി ഒരു വിഷമവും നിര്‍വ്വഹിക്കാത്തതായി നിനക്കിഷ്ടപ്പെട്ട ഒരു ആവശ്യവും നീ ബാക്കിയാക്കരുതേ. സ്വലാതുല്‍ കര്‍ബ്, സ്വലാതുല്‍ ഹാജത് എന്നീ പേരുകളില്‍ അറിയപ്പെടുന്നത് മേല്പറഞ്ഞ സുന്നത്ത് നിസ്കാരമാണ്. സുദൃഢമായ വിശ്വാസത്തോടെ ജീവിക്കാനും പൂര്‍ണ്ണ ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter