അവസാന ദിനത്തിന്‍റെ മുന്നോടിയായി വരുന്ന ഇമാം മഹ്ദീ (റ) കുറിച്ച് വിവരിക്കമോ?

ചോദ്യകർത്താവ്

ശംസുദ്ധീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖിയാമത് നാളിന്‍റെ വലിയ അടയാളങ്ങളില്‍ പെട്ടതാണ് ഇമാം മഹ്ദിയുടെ പുറപ്പാട്. അദ്ദേഹം ഭൂമിയുടെ ഭരണം ഏറ്റെടുക്കുമെന്നും, അക്രമം നിറഞ്ഞ ഭൂമിയെ നീതിയിലേക്കും ന്യായത്തിലേക്കും തിരിച്ചുകൊണ്ടുവരുമെന്നും ഹദീസുകളില്‍ കാണാം. ഇമാം മഹ്ദിയെ കുറിച്ച് പ്രതിപാദിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം. ഇമാം തിര്‍മിദി, അഹ്മദ്, അബൂദാവൂദ് എന്നിവര്‍ നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, എന്‍റെ കുടുംബത്തില്‍ പെട്ട ഒരാള്‍ അറബികളെ ഭരിക്കുന്നത് വരെ ലോകം അവസാനിക്കില്ല. അദ്ദേഹത്തിന്‍റെയും എന്‍റെയും പേര് ഒന്ന് തന്നെയായിരിക്കും. അദ്ദേഹം ഏഴ് വര്‍ഷമായിരിക്കും ഭരണം നടത്തുക എന്നും മറ്റു ചില ഹദീസുകളില്‍ കാണാം. കിഴക്ക് ഭാഗത്ത് നിന്നായിരിക്കും അദ്ദേഹത്തിന്‍റെ പുറപ്പാട് എന്നും കഅ്ബക്ക് സമീപത്ത് വെച്ച് അദ്ദേഹത്തെ എല്ലാവരും ബൈഅത് ചെയ്യുമെന്നും വിവിധ ഹദീസുകളുടെ വെളിച്ചത്തില്‍ ഇബ്നുകസീര്‍ (റ) അടക്കമുള്ള പണ്ഡിതര്‍ പറഞ്ഞതായി കാണാം. ഈസാ നബി (അ) ഇറങ്ങിവരുമെന്നും ആ സമയത്ത് മുസ്‌ലിം സമൂഹത്തിന്‍റെ ഭരണാധികാരിയായ ഇമാം മഹ്ദി അദ്ദേഹത്തോട് നിസ്കാരത്തിന് നേതൃത്വം നല്കാന്‍ ആവശ്യപ്പെടുമെന്നും, അപ്പോള്‍, നിങ്ങളിലുള്ളവര്‍ തന്നെയാണ് നിങ്ങള്‍ക്ക് ഇമാം നില്‍ക്കേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം ഇമാം മഹ്ദിയോട് തന്നെ ഇമാം ആയി നിസ്കരിക്കാന്‍ ആവശ്യപ്പെടുമെന്നും ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസില്‍നിന്ന് മനസ്സിലാക്കാം. ഇമാം മഹ്ദിയെകുറിച്ചുള്ള ഹദീസുകള്‍ പലരില്‍നിന്നായി പല വിധത്തില്‍ നിവേദനം ചെയ്യപ്പെട്ടതായി കാണാം. അമ്പതോളം ഹദീസുകള്‍ ഇവ്വിഷയകമായി വന്നിട്ടുണ്ടെന്നും എല്ലാ ഹദീസുകളും കൂടി കണക്കിലെടുക്കുമ്പോള്‍, മഹ്ദിയുടെ പുറപ്പാട് ആശയത്തില്‍ മുതവാതിര്‍ ആയിരിക്കുന്നു എന്നും അത് കൊണ്ട് തന്നെ അത് വിശ്വസിക്കല്‍ നിര്‍ബന്ധമാണെന്നും ഹദീസ് പണ്ഡിതര്‍ പറയുന്നുണ്ട്. അവസാനം വരെ സത്യത്തിന്റെ കൂടെ ഉറച്ച് നില്‍ക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter