പരിണാമ സിദ്ധാന്തത്തിലെ തെളിവുകൾ പലതും ഫോസിലുകൾ ആണല്ലോ (തിയണ്ടെർ താൽ മനുഷ്യൻ, ഹൊമൊസാപിയൻസ് തുടങ്ങിയവ) ഇതിന് ഏതെങ്കിലും ഇസ്‌ലാമിക ചരിത്രവുമായി ബന്ധമുണ്ടോ? അതോ പരിണാമ സിദ്ധാന്തം പരിപൂർണ്ണമായും ഇസ്‌ലാമിന് വിരുദ്ധമാണോ?

ചോദ്യകർത്താവ്

ദിജിന്‍ റസൂല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഡാര്‍വിനിസം എന്നത് മനുഷ്യോല്‍പത്തി കണ്ടെത്താനുള്ള ശാസ്ത്രത്തിന്‍റെ ശ്രമത്തില്‍ എത്തിപ്പെട്ട ഒരു നിഗമനം മാത്രമാണ്. അതിന് ചരിത്രവുമായി യാതൊരു ബന്ധവും കാണാനാവുന്നില്ല. ഡാര്‍വിന്‍ എത്തിപ്പെട്ട ഒരു നിഗമനം എന്നേ അതിനെ കുറിച്ച് പറായാനാവൂ. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഏതൊരു കണ്ടെത്തലും, അതിന് വിരുദ്ധമായ അടുത്ത കണ്ടെത്തല്‍ വരാത്തിടത്തോളം കാലം നിലനില്‍ക്കുന്നതാണ്, അത്രമാത്രമേ അത് നിലനില്‍ക്കുകയുമുള്ളു. ദൈവവിശ്വാസമില്ലാത്ത ശാസ്ത്രജ്ഞര്‍ അത്തരം നിഗമനത്തിലെത്തുന്നതിലോ അത് ന്യായീകരിക്കുന്നതിലോ അവരെ കുറ്റം പറഞ്ഞുകൂടാ. ഇനിയും പരിണമിക്കാത്ത ഡാര്‍വിനിസം എന്ന ലേഖനം ഇതിന്‍റെ പൊള്ളയായ വശങ്ങളെ വിശദമാക്കുന്നുണ്ട്. ആദം (അ) നെ നേരിട്ട് സൃഷ്ടിക്കുകയും ശേഷം അദ്ദേഹത്തില്‍നിന്ന് ഹവ്വാ ബീവിയുടെ സൃഷ്ടിപ്പ് നടത്തുകയും പിന്നീട് അവരിലൂടെ മനുഷ്യകുലം പെറ്റ്പെരുകുകയും ചെയ്ത് എന്നതാണല്ലോ ഇസ്‌ലാമിക വിശ്വാസം. പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് ചിന്തിക്കാനും അതിലൂടെ സ്രഷ്ടാവിലേക്ക് എത്തിപ്പെടാനും വഴിയൊരുങ്ങട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter