മരിക്കുന്ന സമയത്ത്‌ അസ്രാഈല്‍ (അ) നെ കാണുമോ?

ചോദ്യകർത്താവ്

സനൂദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരിക്കുന്ന സമയത്ത് അസ്റാഈലിനെയും മറ്റു റഹ്മതിന്റെ മലക്കുകളെയും കാണാമെന്ന് പല പണ്ഡിതരും പറയുന്നതായി കാണാം. ഇമാം ഖുര്‍തുബി ഇമാം ഗസാലിയില്‍ നിന്ന് ഉദ്ധരിച്ച് പറയുന്നു (التذكرة في أحوال الموتى): മരിക്കുന്ന ആള്‍ക്ക് മലകൂതിയ്യായ കാര്യങ്ങള്‍ വെളിപ്പേട്ടേക്കാം. അപ്പോള്‍ അവന് മലക്കുകളെ കാണാന്‍ സാധിച്ചെന്ന് വരും. അവന് സംസാരിക്കാന്‍ സാധിക്കുമെങ്കില്‍ അവരുടെ സാന്നിധ്യത്തെ കുറിച്ച് അവന്‍ സംസാരിക്കും. ഇബ്നു ഖയ്യിം പറയുന്നു(الروح): മരണമാസന്നമായവന്റെ അടുത്തേക്ക് മലക്കുകള്‍ ഇറങ്ങി വന്ന് അവന് സമീപത്ത് ഇരിക്കും. അവന്‍ അവരെ കാണും. അവന്റെ അടുത്ത് വെച്ച് മലക്കുകള്‍ സംസാരിക്കും. സ്വര്‍ഗ്ഗത്തില്‍ നിന്നോ നരകത്തില്‍ നിന്നോ ഉള്ള കഫനുകള്‍ അവരുടെ കൈവശമുണ്ടാവും. അവിടെ സന്നിഹിതരായ ആളുകളുടെ ദുആക്ക് നല്ലതായാലും ചീത്തയായാലും അവര്‍ ആമീന്‍ പറയും. മരണമാസന്നമായവന് അവര്‍ സലാം പറയും. നാവ് കൊണ്ടോ ആംഗ്യം കൊണ്ടോ ഹൃദയം കൊണ്ടോ അവന്‍ സലാം മടക്കും. ചില മരണമാസന്നമായവര്‍ മലക്കുകള്‍ക്ക് സ്വഗതം പറഞ്ഞതായി കേട്ടിട്ടുണ്ട്. അസ്റാഈലിനെയും സഹായികളായ മലക്കുകളെയും നേരിട്ട് കണ്ടപ്പോഴാണ് ഫിര്‍ഔന്‍ ഞാന്‍ വിശ്വസിച്ചുവെന്ന് പറഞ്ഞതെന്ന് പല മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. മിസ്‍വാക്ക് പതിവാക്കിയവന്റെ ഗുണങ്ങളുടെ കൂട്ടത്തില്‍ മരിക്കുന്ന അവസരത്തില്‍ അമ്പിയാക്കള്‍ അസ്റാഈലിനെ കണ്ടത് പോലെ കാണാമെന്ന് فيض القدير ല്‍ പറയുന്നത് കാണാം. ലഹരിപിടിച്ചവനായി മരിച്ചാല്‍ അതേ അവസ്ഥയിലാണ് അവന്‍ അസ്റാഈലിനെ കാണുകയെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter