ഒരു മനുഷ്യന്‍ ജനിക്കുന്നതിനു മുമ്പ് തന്നെ നല്ലവനാണോ മോശപ്പെട്ടവനാണോ എന്ന് തീരുമാനിക്കപ്പെടുന്നു. മനുഷ്യന് ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം എല്ലാം അള്ളാഹു നിശ്ചയിച്ച പ്രകാരം നടക്കുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് അള്ളാഹു നരകവും സ്വര്‍ഗ്ഗവും മനുഷ്യര്‍ക്ക്‌ നല്‍കുന്നത്?

ചോദ്യകർത്താവ്

ഷബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. മനുഷ്യന് ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം അള്ളാഹു തീരുമാനിച്ചുവെന്നത് തെറ്റിദ്ധാരണയാണ്. അത് ജബരിയ്യതിന്റെ വാദമാണ്. മനുഷ്യന് അള്ളാഹു പ്രവര്‍ത്തന സ്വാതന്ത്യം നല്‍കിയിട്ടുണ്ട്. നല്ല മാര്‍ഗവും അല്ലാത്തതും അള്ളാഹു സൃഷ്ടിച്ചു. ഇതില്‍ ഏതാണ് തെരെഞ്ഞെടുക്കേണ്ടതെന്ന് മനുഷ്യന്‍ തന്നെയാണ് തീരുമാനിക്കുന്നത്. ഒരു മനുഷ്യന്‍ ഏത് മാര്‍ഗമാണ് സ്വീകരിക്കുകയെന്ന് അള്ളാഹുവിന് നേരത്തെ അറിയുമെന്ന് മാത്രം. അദൃഷ്യജ്ഞാനമുള്ളവനാണല്ലോ അള്ളാഹു. അള്ളാഹുവിന്റെ അറിവില്‍ പിഴവ് സംഭവിക്കുകയുമില്ല. അള്ളാഹുവിന്റെ ഒരു സൃഷ്ടി എപ്പോള്‍ മരിക്കുമെന്നും എന്തെല്ലാം കഴിവുകളുണ്ടാവുമെന്നും അള്ളാഹുവിനറിയുന്ന പോലെ അവന്‍ എങ്ങനെ ജീവിക്കുമെന്നും അള്ളാഹുവിനറിയാം. സൃഷ്ടാവിന്റെ അറിവിനെ സംബന്ധിച്ച് പൂര്‍ണമായി മനസ്സിലാക്കാന്‍ മാത്രം നമ്മുടെ ബുദ്ധി വികാസം പ്രാപിച്ചിട്ടില്ല. നമ്മുടെ എല്ലാ അവയവങ്ങള്‍ക്കും പരിമിതികളുള്ളത് പോലെ ബുദ്ധിക്കും പരിമിതിയുണ്ട്.وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِي الأَرْضِ وَلاَ فِي السَّمَاء وَلاَ أَصْغَرَ مِن ذَلِكَ وَلا أَكْبَرَ إِلاَّ فِي كِتَابٍ مُّبِينٍ "ആകാശഭൂമികളില്‍ ഒരണുത്തൂക്കമുള്ള വസ്‌തുവും അതിനെക്കാള്‍ ചെറുതും വലുതും ഒന്നും തന്നെ താങ്കളുടെ രക്ഷിതാവില്‍ നിന്ന്‌ മറഞ്ഞിരിക്കയില്ല. എന്നാല്‍, അതെല്ലാം തന്നെ സ്‌പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌." ഇത്രത്തോളം വിശാലമായ അള്ളാഹുവിന്റെ അറിവില്‍ ഒരു മനുഷ്യന്റെ ജീവിത രീതിയും ഉള്‍പെടുമല്ലോ. മനുഷ്യനിര്‍മിതമായ വസ്തുവിന്റെ പ്രവര്‍ത്തനക്ഷമതയും കാലയളവും മനുഷ്യന്‍ തന്നെ മുന്‍കൂട്ടി ഏകദേശം മനസ്സിലാക്കുന്നുണ്ടല്ലോ.  അതിനനുസരിച്ച് വസ്തുക്കള്‍ക്ക് ഗാരണ്ടിയും വാറണ്ടിയും നല്‍കുകയും ചെയ്യുന്നു. ഇതു പോലെത്തന്നെയാണ് അള്ളാഹുവിന്റെ അറിവും. അള്ളാഹു നിര്‍മിച്ച വസ്തുക്കളുടെ പ്രവര്‍ത്തനക്ഷമതയും പ്രവര്‍ത്തനരീതിയും കാലയളവും അള്ളാഹു മുന്‍കൂട്ടി മനസ്സിലാക്കുന്നു. എന്നാല്‍ മനുഷ്യന്റെ അറിവില്‍ പിഴവ് വരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അവന്‍ ഗാരണ്ടി പിരീഡ് നിശ്ചയിക്കുന്നു. അള്ളാഹുവിന് അതിന്റെ ആവശ്യമില്ല. ഇങ്ങനെ അള്ളാഹു അറിഞ്ഞതനുസരിച്ച് വിധിക്കുമെന്നാണ് മുന്‍കൂട്ടി നിശ്ചയിക്കുമെന്ന് ഹദീസില്‍ വന്നതിന്റെ അര്‍ത്ഥം. മുഅ്മിനായി ജീവിച്ച് മുഅ്മിനായി മരിക്കാന്‍ നാഥന്‍ തുണക്കട്ടെ      

ASK YOUR QUESTION

Voting Poll

Get Newsletter