ശിര്‍കിന് തൌബയില്ലെങ്കില്‍ ശിര്‍ക് ചെയ്തവന് കുറ്റബോധം വന്നാല്‍ എന്ത് ചെയ്യണം.

ചോദ്യകർത്താവ്

സജീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശിര്‍ക് അല്ലാത്ത ഏത് ദോഷവും പടച്ച തമ്പുരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു നിബന്ധനയുമില്ലാതെ പൊറുത്ത് തരുമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.ശിര്‍ക് പൊറുക്കില്ല എന്ന് പറഞ്ഞാല്‍ ശിര്‍ക് ചെയ്ത് പിന്നെ ഇസ്‍ലാമിലേക്ക് മടങ്ങിയാലും പൊറുക്കില്ല എന്നല്ല. മറിച്ച് ശിര്‍ക് ചെയ്തവനായി മരിച്ച് അള്ളാഹുവിനെ കണ്ടുമുട്ടുന്നവര്‍ക്ക് പൊറുക്കില്ല എന്നാണ് അര്‍ത്ഥമെന്ന് ഇബ്നു കസീര്‍ (റ) വിശദീകരിച്ചിട്ടുണ്ട്. ശിര്‍കിന് തൌബയില്ലയെന്ന് ഖുര്‍ആനിലോ ഹദീസിലോ ഇല്ല. മറിച്ച് മുശ്‍രികുകളോട് തൌബ ചെയ്ത് മടങ്ങനാണ് അള്ളാഹു ഖുര്‍ആനില്‍ കല്‍പിച്ചിട്ടുള്ളത്.

രണ്ട് വിഭാഗം ആളുകള്‍ക്കാണ് തൌബയില്ലാത്തത്. അള്ളാഹു പറയുന്നു: وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُولَئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ദുര്‍വൃത്തികള്‍ സദാ ചെയ്തുകൊണ്ടിരിക്കുകയും അങ്ങനെ അവരില്‍ ആര്‍ക്കെങ്കിലും മരണം ആസന്നമാവുകയും ചെയ്താല്‍ 'ഞാനിതാ ഇപ്പോള്‍ തൗബ ചെയ്യുന്നു' എന്ന് പറയുന്നവര്‍ക്കും സത്യനിഷേധികളായി മരണമടയുന്നവര്‍ക്കും തൗബയില്ല. അവര്‍ക്കെല്ലാം വേദനാജനകമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്.

ദുര്‍വൃത്തികള്‍ സദാ ചെയ്തുകൊണ്ടിരിക്കുകയും അങ്ങനെ അവരില്‍ ആര്‍ക്കെങ്കിലും മരണം ആസന്നമാവുകയും ചെയ്താല്‍ 'ഞാനിതാ ഇപ്പോള്‍ തൗബ ചെയ്യുന്നു' എന്ന് പറയുന്നവര്‍ക്കും സത്യനിഷേധികളായി മരണമടയുന്നവര്‍ക്കും തൗബയില്ല. അവര്‍ക്കെല്ലാം വേദനാജനകമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്.

ശരിയായ തൌബ ചെയ്താല്‍ പൊറുക്കപ്പെടാത്ത ഒരു പാപവുമില്ല. ഏതു തെറ്റു ചെയ്താലും ശിര്‍കായാലും ശരി അതിനു തൌബയുണ്ട്. റൂഹ് തൊണ്ടകുഴിയിലെത്തിയാല്‍ പിന്നീടവന്‍റെ തൌബ അല്ലാഹു സ്വീകരിക്കുകയില്ല. അതു പോലെ അവസാന നാളിന്‍റെ അടയാളമായി സൂര്യന്‍ പടിഞ്ഞാറു നിന്നു ഉദിച്ചതിനു ശേഷം ആരുടെയും തൌബ സ്വീകരിക്കപ്പെടുകയില്ല. മറ്റു എല്ലാ സമയത്തും തൌബ സ്വീകരിക്കപ്പെടം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter