മുഹമ്മദ് നബി (സ്വ) 1500 വര്‍ഷത്തില്‍ കൂടുതല്‍ ഖബറില്‍ കിടക്കില്ല എന്ന ഹദീസ് ഉണ്ടോ

ചോദ്യകർത്താവ്

മുഹമ്മദ് നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പൊതുജങ്ങള്‍ക്കിടയില്‍ പൊതുവെ അങ്ങനെ പറയപ്പെടാറുണ്ടെങ്കിലും അങ്ങനെ വ്യക്തമായി ഹദീസിലൊന്നും തന്നെ വന്നിട്ടില്ല. എന്‍റെയും ലോകാവസാനത്തിന്‍റെയും ഇടയില്‍ വളരെ കുറഞ്ഞ കാലമേ ഉള്ളൂ എന്ന് പല രീതികളിലായി റസൂല്‍ (സ) പറഞ്ഞതായി കാണാം. എന്നാല്‍ അവിടെയൊന്നും വര്‍ഷങ്ങളുടെ എണ്ണം കൃത്യമായി പറഞ്ഞതായി കാണുന്നില്ല. രണ്ട് വിരലുകള്‍ക്കിടയില്‍ അകലം കാണിച്ച് ഇതുപോലെയാണ് ഞാനും അന്ത്യനാളുമെന്ന് പറഞ്ഞതായും മറ്റും കാണാവുന്നതാണ്. അരദിവസമേ ബാക്കിയുള്ളൂവെന്നും അസ്റിന് ശേഷം ജോലി ചെയ്യാനെത്തി മുഴുവന്‍ പ്രതിഫലവും വാങ്ങുന്നവരാണ് എന്‍റെ സമുദായമെന്നുമൊക്കെ പറഞ്ഞതായി കാണാം. അഞ്ഞൂറ് വര്‍ഷമേ നബിതങ്ങള്‍ ഖബ്റില്‍ കിടക്കൂ എന്ന നാലാം നൂറ്റാണ്ടില്‍ പറയപ്പെട്ടിരുന്നതായും കാണുന്നുണ്ട്. ഹിജ്റ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം സുയൂഥിയുടെ സമീപത്തേക്ക് അക്കാലത്തെ ചില ആളുകള്‍, പ്രവാചകര്‍ ആയിരം വര്‍ഷമേ ഖബ്റില്‍ കഴിയൂ എന്ന് പറയപ്പെട്ടിരുന്നതിനെ കുറിച്ച് ചോദിക്കാന്‍ വന്നത് ചരിത്രത്തില്‍ കാണാം.  അങ്ങനെ പറയുന്നതിന് അടിസ്ഥാനമില്ലെന്നും ഖിയാമത് നാളിന്‍റെ ഏറ്റവും വലിയ അടയാളങ്ങള്‍ സംഭവിക്കാന്‍ തന്നെ നൂറിലേറെ വര്‍ഷങ്ങളെടുക്കുമെന്നും അദ്ദേഹം അവരോട് പറയുന്നതായി കാണാം. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter