عن النبي الله صلى الله عليه وسلم أنه قال: يدخل الجنة من أمتي سبعون ألفا بغير حساب، هم الذين لا يسترقون ولا يتطيرون وعلى ربهم يتوكلون ... رواه البخاري ഈ ഹദീസ് ഒന്ന് വിശദീകരിക്കുമോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

എഴുപതിനായിരത്തോളം ആളുകള്‍ ഹിസാബില്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവര്‍ മന്ത്രിച്ചൂതുവാന്‍ ആവശ്യപ്പെടാ ത്തവരും 'കയ്യ്' (ചൂടുവെച്ചുള്ള ഒരുതരം ചികിത്സ) നടത്താത്ത വരും ശകുനം നോക്കാത്തവരും തങ്ങളുടെ റബ്ബില്‍ തവക്കുലാ ക്കുകയും ചെയ്യുന്നവരാണ്. പൂര്‍ണ്ണാര്‍ത്ഥത്തില്‍ അള്ളാഹുവിന്റെ മേല്‍ ഭാരമേല്‍പിക്കുന്നവരാണ് ഹിസാബില്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് പറയപ്പെട്ട വിഭാഗം. അവര്‍ തവക്കുലിന്റെ ശക്തി കാരണം മന്ത്രം പോലോത്ത ആത്മീയ ചികിത്സയോ കയ്യ് പോലോത്ത ഭൌതിക ചികിത്സയോ നടത്തില്ല. മറിച്ച് ഏത് രോഗവും ശിഫയാക്കുന്നവന്‍ അള്ളാഹുവാണ് എന്ന് വിശ്വസിക്കുന്നവരും അതിന് ചികിത്സയുടെ പോലും ആവശ്യമില്ലെന്ന് വിശ്വസിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണെ് എന്ന് ഈ ഹദീസിനെ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം നവവി (റ) പറയുന്നു: ഈ ഹദീസില്‍ പറഞ്ഞ മന്ത്രം നടത്താത്തവര്‍ എന്നാല്‍ അമുസ്‍ലിംകളുടെ മന്ത്രങ്ങള്‍ കൊണ്ടോ അറബിയല്ലാത്തത് കൊണ്ടോ അര്‍ത്ഥമറിയാത്ത പദങ്ങളെ കൊണ്ടോ മന്ത്രിക്കാന്‍ ആവശ്യപ്പെടാത്തവര്‍ എന്നാണ്. ഇത്തരം പദങ്ങള്‍ കൊണ്ട് മന്ത്രം നടത്തുന്നത് തെറ്റാണ് കാരണം അത് കുഫ്റിന്റെ പദങ്ങളാവാന്‍ സാധ്യതയുണ്ടല്ലോ. അറിയപ്പെട്ട ദിക്റുകള്‍ ആയതുകള്‍ എന്നിവ കൊണ്ട് മന്ത്രിക്കുന്നത് വിരോധിക്കപ്പെട്ടിട്ടില്ല മാത്രമല്ല അത് സുന്നതുമാണ്. അത്തരം മന്ത്രം അനുവദനീയമാണെന്നതില്‍ പണ്ഡിതരുടെ ഇജ്മാഅ് തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മന്ത്രത്തെ കുറിച്ച് കൂടുതലറിയാന്‍ താഴെ ലിങ്ക് നോക്കുക. ഇസ്ലാമും മാന്ത്രിക ചികിത്സയും? പ്രവാചകരുടെ ആത്മിക ചികിത്സകള്‍ കയ്യ് എന്ന ചികിത്സാ രീതിയും വിരോധിച്ചു കൊണ്ടും അനുവദിച്ച് കൊണ്ടും ഹദീസുകള്‍ വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ അത്തരം ചികിത്സ ആവശ്യമാണെങ്കില്‍ ചെയ്യാമെന്നാണ് പണ്ഡിതര്‍ വിധി കല്‍പിച്ചത്. ആവശ്യമില്ലെങ്കില്‍ കയ്യ് ഹറാമാണെന്നാണ് ഇമാം നവവി (റ) പറയുന്നത്. ശകുനം ഇസ്‍ലാം മൊത്തത്തില്‍ നിരുത്സാഹപ്പെടുത്തിയതാണ്. ശുഭ ലക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter