ആത്മഹത്യ ചെയ്തവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടാമോ ? അവിശ്വാസികള്‍ക്ക് വേണ്ടി ദുആ (ഉദാ :രോഗ ശമനത്തിന്,സമ്പത്തില്‍ അഭിവൃദ്ധി ഉണ്ടാവാന്‍ )ചെയ്യാമോ ?

ചോദ്യകർത്താവ്

സാലിം കുഴിമണ്ണ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആത്മഹത്യ വലിയ പാപം തന്നെയാണ്. ആത്മഹത്യ ചെയ്തവന്‍ അത് പോലെ നരഗത്തില്‍ ശിക്ഷിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. നബി തങ്ങള്‍ ആത്മഹത്യ ചെയ്ത ആളുടെ മയ്യിത് നമസ്കരിച്ചിട്ടില്ലെന്ന് ഹദീസുകളില്‍ കാണാം. ചില പണ്ഡിതര്‍ അങ്ങനെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ആത്മഹത്യ ചെയ്തവനെ മുസ്‍ലിമായിതന്നെ പരിഗണിക്കേണ്ടതാണ്. മറ്റു മയ്യിതുകളെ പോലെ തന്നെ അവനെയും കുളിപ്പിക്കുകയും നിസ്കരിക്കുകയും മറവു ചെയ്യുകയും വേണം. മറ്റു ജനങ്ങളെ ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ വേണ്ടിയാണ് നബി (സ) നിസ്കാരംഉപേക്ഷിച്ചത്. അവന് വേണ്ടി ദുആ ചെയ്യുകയും വേണം. ഇമാം നവവി പറയുന്നു: "ഒരാള്‍ ആത്മഹത്യ ചെയ്തുവെന്നത് കൊണ്ട് അവനു മഗ്ഫിറതിനായി ദുആ ചെയ്യുന്നത് ഒഴിവാക്കരുത്. മരണപ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതിലേറെ പുണ്യം ഇവന് വേണ്ടി ദുആ ചെയ്യലാണ്. മറ്റുള്ളവരേക്കാള്‍ ദുആക്ക് ആവശ്യമുള്ളവന്‍ ആത്മഹത്യ ചെയ്തവനാണല്ലോ. അത് കൊണ്ട് അവനു വേണ്ടി ആത്മാര്‍ത്ഥമായിത്തന്നെ ദുആ ചെയ്യണം, അതില്‍ വിമുഖത കാണിക്കരുത്, ഈ ദുആ കാരണം അവന്റെ ദോഷം പൊറുക്കപ്പെട്ടേക്കാം". അമുസ്‍ലിംകള്‍ക്ക് ഹിദായത്ത് നല്‍കാനും രോഗശമനം സമ്പല്‍സമൃദ്ധി പോലോത്ത ഭൌതിക കാര്യങ്ങളിലെ ഉയര്‍ച്ചക്ക് വേണ്ടി പടച്ചവനോട് പ്രാര്‍ഥിക്കാം. മരിച്ചതിനു ശേഷം ആഖിറതില്‍ ഗുണം ലഭിക്കാനായി ദുആ ചെയ്യുന്നത് നിഷിദ്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter