ഖബ്റിങ്കലെ ദുആ ഒന്ന് പറഞ്ഞു തരാമോ?

ചോദ്യകർത്താവ്

Noufal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖബ്റിങ്കല്‍ വെച്ച് ഏത് ദുആയും ചെയ്യാവുന്നതാണ്. മയ്യിതിന് വേണ്ടിയുള്ള ദുആകളാണ് കൂടുതലായി ചെയ്യേണ്ടത്. അത് മയ്യിതിന് ഉപകാരപ്പെടുമെന്നത് ഹദീസുകളിലൂടെ വ്യക്തമായി മനസ്സിലാക്കാം. ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മ്മങ്ങളൊക്കെ മുറിഞ്ഞുപോയി, മൂന്ന് വഴിയിലുടെയല്ലാത്തതൊക്കെ, നിലനില്‍ക്കുന്ന ദാനധര്‍മ്മം, ഉപകാരപ്പെടുന്ന വിജ്ഞാനം, അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നല്ല മക്കള്‍ . പ്രവാചകര്‍ (സ) ഖബ്റ് സന്ദര്‍ശിക്കുമ്പോള്‍ നടത്താറുള്ള പ്രാര്‍ത്ഥനകള്‍ ഇതാണ്, "السَلاَمُ عَلَيكُم أَهلَ الِديَارِ مِنَ المُؤْمِنِين وَالمُسْلِمين وَإنا إنْ شَاءَ اللهُ بِكمُ لاَحِقُون نَسْألُ اللَه لنَا وَلَكم العَافِية." "السلام عليكم يا أهلَ القُبُورِ يَغْفِرُ اللهُ لَناَ وَلَكُم أَنتُمْ سَلَفُنَا وَنَحْنُ بِالأَثَر." "ِاللهم اغفِرْ لهُ وارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسَّعْ مُدْخَلَهُ وَأَبْدِلْهُ أَهْلاً خَيراً مِنْ أَهْلِهِ وَزَوْجاً خيراً من زوجِه وَأدخِلُه الجنةَ وأعِذْهُ مِنْ عَذَاب القبر ومن عذاب النار ഇതിന് പുറമെ, മയ്യിതിന് വേണ്ടിയുള്ള ഏത് പ്രാര്‍ത്ഥനകളും ആകാവുന്നതാണ്. അത് ഏത് ഭാഷയിലും ആകാവുന്നതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter