മാമോദീസ ക്കു പോകൽ അനുവദനീയമാണോ

ചോദ്യകർത്താവ്

RILUVAN

Dec 24, 2018

CODE :Aqe9016

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

മാമോദിസ മുക്കുകയെന്നാൽ ഒരാളെ ഔദ്യോഗികമായി ക്രിസ്ത്യാനിയാക്കുക എന്നാണ്. അങ്ങനെ ചെയ്യപ്പെട്ടവന്റെ ശരീരം ദുനിയാവിലും ആഖിറത്തിലും പരിശുദ്ധാത്മാവിനാൽ ലയിക്കും എന്നാണ് ക്രിസ്തീയർ വിശ്വസിക്കുന്നത്. അഥവാ ഒരാളെ ഒഫീഷ്യലായി സത്യനിഷേധിയും മുശ്രിക്കും ആക്കുന്ന കർമ്മത്തിന് സാക്ഷിയാകാൻ വേണ്ടി പോകാൻ പറ്റുമോ എന്നാണ് ചോദ്യമെങ്കിൽ അത് പറ്റില്ല എന്ന് വ്യക്തമായി അല്ലാഹു പരിശുദ്ധ ഖുർആനിൽ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: അവിശ്വാസികൾ ‘അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിനും അവയക്ക് ബഹുമാനവും വിലയും കൽപ്പിക്കുന്നതിനും സത്യ വിശ്വാസികൾ സാക്ഷികളാകില്ല’ (സൂറത്തുൽ ഫുർഖാൻ).

വ്യക്തി പരവും സാമൂഹികവുമായ ഒട്ടേറെ വിഷയങ്ങളിൽ വിവിധ മതസ്തരുമായി സഹകരിക്കാം. അതിനൊന്നും കുഴപ്പമില്ലെന്ന് മാത്രമല്ല വളരേ മാന്യവും മാതൃകാ പരവുമായ പെരുമാറ്റമായിരിക്കണം നമ്മിൽ നിന്ന് ഉണ്ടാകേണ്ടതും. എന്നാൽ മതപരമായ വിഷയത്തിൽ തന്റെ ആശയത്തേയും സ്രഷ്ടാവായ അല്ലാഹുവിന്റെ വിധിവിലക്കുകളേയും അടിയറവെച്ചാകരുത് എന്ന് മാത്രം. കാരണം അത് ഒരു മുസ്ലിമിന്റെ ഐഡന്റിറ്റിയാണ്. അത് പണയപ്പെടുത്തുന്ന ഏത് സാഹചര്യവും കരുതിയിരിക്കണമെന്ന് അല്ലാഹു താക്കീത് ചെയ്തിട്ടുണ്ട്.  ‘മതപരമായ വിഷയത്തിൽ എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം എന്ന നിലപാട് തുറന്ന് പറയണമെന്ന് വിശുദ്ധ ഖുർആൻ വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്’ (സൂറത്തുൽ കാഫിറൂൻ).

ഇനി ആരാധനയുമായി ബന്ധമില്ലാതെ ഒരാൾ ചർച്ചിലേക്ക് പോവുകയാണെങ്കിൽ അവിടെ അവരുടെ യേശുവിന്റേയോ കന്യ മർയത്തിന്റേയോ രൂപം ഉണ്ടെങ്കിൽ അങ്ങോട്ട് കടക്കൽ ഹറാമാണ് (ഹാശിയത്തുൽ മഹല്ലീ). അല്ലാഹു തആലാ പറയുന്നു: ‘സത്യത്തിന്റെ ഉദ്ബോധനം ലഭിച്ചതിന് ശേഷം പിന്നെയും അക്രമികളുടെ (മുശ്രിക്കുകളുടെ) കൂടെ (അവരുടെ ശിർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുകയും അല്ലാഹുവിനേയും അവന്റെ ദൃഷ്ടാന്തങ്ങളേയും പരിഹസിക്കുകയും ചെയ്യുന്ന സമയത്ത് അവരുടെ കൂടെ) ഇരിക്കരുത്’ (സൂറത്തുൽ അൻആം).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter