മൃഗങ്ങൾ കുറ്റകൃത്യങ്ങൾ ചെയ്താൽ(മനുഷ്യനെ കൊല്ലുക പോലോത്ത ) അവക്ക് പരലോകത്ത് വിചാരണയും ശിക്ഷയും ഉണ്ടാകുമോ?

ചോദ്യകർത്താവ്

Muhammaed Shafi

Feb 2, 2019

CODE :Aqe9108

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

തീർച്ചയായും ഉണ്ടാകും. കാരണം അല്ലാഹു തആലാ പറയുന്നു: വന്യ മൃഗങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്ന സന്ദർഭമാണത് (സൂറത്തുത്തക് വീർ). നബി (സ്വ) അരുൾ ചെയ്തു.: അന്ത്യ നാളിൽ അല്ലാഹു ജിന്നുകൾക്കും മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ വിചാരണ നടപടികൾ പൂർത്തിയാക്കി വിധി നിർണ്ണിയിക്കും. അന്ന് കൊമ്പില്ലാത്ത ആട് കൊമ്പുള്ള ആട് കാണിച്ച പരാക്രമത്തിന് പ്രതികാരം ചെയ്യും. അങ്ങനെ അവരുടെയെല്ലാം വിചാരണ-ശിക്ഷാ നടപടികൾ പൂർത്തിയായാൽ അവരോട് നിങ്ങൾ മണ്ണാകുക എന്ന് പറയപ്പെടും. ആ സമയത്ത് അവിശ്വാസി പറയും ഞാൻ മണ്ണായി മാറിയിരുന്നെങ്കിൽ എത്ര നന്നായേനേ എന്ന്.(ത്വബ്രി, അഹ്മദ്).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter