മരിച്ചു പോയ മഹാന്മാരുമായി ബദ്ധം സ്ഥാപിക്കുക / നിലനിർത്തുക എന്ന് പറഞ്ഞാൽ എന്താണ്? ഒരു വലിയ്യിന്റെ / ഒരു മഹാന്റെ പേരിൽ ഫാതിഹ ഹദ്‌യ ചെയ്‌തും മറ്റും അവരുമായി ബന്ധം സ്ഥാപിക്കാൻ പറ്റുമോ ? അവരിൽ നിന്ന് വല്ല സഹായവും പ്രദീക്ഷിക്കുന്നത് ശിർക്കാനോ ? മരിച്ചു പോയ മഹാന്മാർ മരണ ശേഷവും നമ്മെ സഹായിക്കുമോ ?

ചോദ്യകർത്താവ്

Mishal

Jun 26, 2019

CODE :Aqe9336

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അല്ലാഹു ഇഷ്ടപ്പെട്ടവരെ ഇഷ്ടപ്പെട്ടാല്‍ നാളെ ആഖിറത്തില് അവരോടൊപ്പമായിരിക്കും നാം ഒരുമിച്ചു കൂട്ടപ്പെടുകയെന്ന് പുണ്യ നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട് (ബുഖാരി, മുസ്ലിം). തന്റെ മുസ്ലിമായ സഹോദരനു വേണ്ടി അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു ഏല്‍പ്പിച്ച മലക്ക് ആമീന്‍ എന്ന് പറയുകയും അത് സ്വീകരിക്കപ്പെടുകയും അതു പോലെയുള്ള പ്രതിഫലം പ്രാര്‍ത്ഥിച്ചവനും ലഭിക്കുകയും ചെയ്യും എന്നും നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട് (സ്വഹീഹ് മുസിലിം). അതിനാല്‍ തന്നെ മുന്‍ഗാമികള്‍ പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം തങ്ങുടെ മുസ്ലിമായ സഹോദരനു വേണ്ടിയും പ്രാര്‍ത്ഥിക്കുമായിരുന്നു (ശറഹു മുസ്ലിം). അതു കൊണ്ടാണ് നാം പ്രാര്‍ത്ഥിക്കുമ്പോള്‍ എല്ലാ അമ്പിയാക്കള്‍ക്കു വേണ്ടിയും ഔലിയാക്കള്‍ക്കു വേണ്ടിയും എല്ലാ സ്വാലിഹീങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നത്. ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ആമീന്‍ ചൊല്ലാനായി ഏല്‍പ്പിക്കപ്പെട്ട മലക്ക് ആമീന്‍ പറയുന്നതോടെ നമ്മുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകയും ഇവര്‍ക്കെല്ലാമുള്ള പ്രതിഫലം രേഖപ്പെടുത്തപ്പെടുകയും ചെയ്യും. അതോടൊപ്പം അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും സ്വാലിഹീങ്ങള്‍ക്കുമെല്ലാം അവരുടെ അസാന്നിധ്യത്തിലുള്ള നമ്മുടെ പ്രാര്‍ത്ഥന നിമിത്തം എഴുതപ്പെട്ട മഹത്തായ പ്രതിഫലം പോലെയുളള അതേ പ്രതിഫലം അവര്‍ക്ക് വേണ്ടി ഖുര്‍ആനും ദിക്റുകളും സ്വലാത്തുകളും ഹദ് യ ചെയ്ത് പ്രാര്‍ത്ഥിച്ച ചെയ്ത നമുക്കും ലഭിക്കും. അവരോടുള്ള സ്നേഹം കൊണ്ടാണല്ലോ നാം അവര്‍ വേണ്ടി നാം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാനും മറ്റും സമയം കണ്ടെത്തുന്നതും ഇഷ്ടപ്പുടുന്നതും. അതിനാല്‍ ഈ സ്നേഹം നാളെ ആഖിറത്തില്‍ നമ്മെ അവരോടൊപ്പം ഒരുമിച്ചു കൂട്ടപ്പെടാന്‍ കാരണമാകുകയും ചെയ്യും.

മരിച്ചു പോയ മഹാന്മാരുടെ സഹായം എന്നത് അവര്‍ നമ്മുടെ കാര്യങ്ങള്‍ നിറവേറാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കലും ശഫാഅത്ത് ചെയ്യലുമാണ്. അത് പ്രതീക്ഷക്കല്‍ അനുവദനീയമാണ്. ഇമാം റംലീ (റ) പറയുന്നു: അമ്പിയാ മുര്‍സലീങ്ങളോടും ഔലിയാക്കളോടും ആലിമീങ്ങളോടും സജ്ജനങ്ങളോടും സഹായം ചോദിക്കല്‍ അനുവദനീയമാണ്. . അമ്പിയാ മുര്‍സലീങ്ങള്‍ക്കും ഔലിയാക്കള്‍ക്കും സജ്ജനങ്ങള്‍ക്കും അവരുടെ മരണ ശേഷം മറ്റുള്ളവരെ സഹായിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. കാരണം അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണത്തോടെ അവരില്‍ നിന്ന് അടര്‍ന്നു പോകില്ല. അമ്പിയാക്കള്‍ ഖബ്റില്‍ ജീവിച്ചിരിക്കുന്നവരും ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുന്നവരുമാണെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അവരില്‍ നിന്ന് സഹായമുണ്ടാകല്‍ അവരുടെ മുഅ്ജിസത്താണ്. ശുഹദാക്കളും ജീവിച്ചിരിക്കുന്നവരാണ് (അവര്‍ ജീവിച്ചിരിക്കുന്നവരാണെന്നും അവര്‍ക്ക് രിസ്ഖ് നല്‍കപ്പെടുന്നുണ്ടെന്നും അവര്‍ മരിച്ചവരാണെന്ന് ധരിക്കരുതെന്നും അല്ലാഹു തആലാ സൂറത്തു ആലു ഇംറാനില്‍ വ്യക്തമാക്കിയിട്ടുണ്ട്), ഔലിയാക്കള്‍ സഹായിക്കുന്നത് മരച്ചാലും മുറിയാതെ അവരില്‍ അല്ലാഹു നിലനിര്‍ത്തുന്ന അവരുടെ കറാമത്ത് കൊണ്ടാണ് (ഫതാവാ റംലീ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter