മഖ്ബറയും, മഹ്‌ളറയും തമ്മിലുള്ള വ്യത്യാസം എന്ത്? പല മഹ്‌ളറകളിലും മഹാന്മാർ അടക്കം ചെയ്യപ്പെടാതെ തന്നെ ഖബർ രൂപത്തിൽ കെട്ടിപ്പൊക്കിയിട്ടുണ്ട്. അങ്ങനെ ചെയ്യൽ തെറ്റല്ലേ?

ചോദ്യകർത്താവ്

അബ്ദുൽ ഫത്താഹ്

Apr 3, 2020

CODE :Aqe9674

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

രണ്ടു പദങ്ങളും രണ്ടുസ്ഥലങ്ങളെ സൂചിപ്പിക്കുന്ന അറബി പദങ്ങളാണ്. മഖ്ബറ എന്നാല്‍ മറമാടപ്പെട്ട സ്ഥലം എന്നും മഹ്ളറ എന്നും ഹാജറാകുന്ന സ്ഥലം എന്നുമാണര്‍ത്ഥം

മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങള്‍ക്കാണ് പൊതുവെ മഖ്ബറ എന്ന് പറയപ്പെടുന്നത്. മഹാന്മാരുടെ അനുവാദത്തോടെയും അവരുടെ സ്മരണയിലായും സ്ഥിരമായി ദിക്റ്-ദുആ അനുബന്ധകാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടി ഒരുക്കപ്പെടുന്ന സ്ഥലങ്ങള്‍ക്കാണ് മഹ്ളറ എന്ന് പൊതുവെ പേരുപറയപ്പെടാറുള്ളത്. ജീവിതകാലത്ത് മഹാന്മാര്‍ താമസിക്കുകയും വിശ്രമിക്കുകയും ചെയ്ത സ്ഥലങ്ങള്‍ അവരുടെ സ്മരണാര്‍ത്ഥം മഹ്ളറകളായി ഉപയോഗപ്പെടുത്താറുണ്ട്.

എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മഖ്ബറയില്ലാത്ത സ്ഥലങ്ങളില്‍ വെറുതെ കെട്ടിപ്പൊക്കി കളവ് പറഞ്ഞ് ആത്മീയചൂഷണം നടത്തുന്നത് ശരിയല്ല

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter