വിഷയം: ത്വരീഖത് മൂലം വഴിപിഴച്ച സ്ത്രീയുമായുള്ള വിവാഹബന്ധം
ഞാൻ വിവാഹിതനായത് വഴിപിഴച്ച ത്വരീഖത്ത് പിന്തുടരുന്ന വീട്ടിൽ നിന്നാണ്. വിവാഹ ശേഷം (വർഷങ്ങൾക്ക് ശേഷം) ഭാര്യയുടെ വലിയ്യുമായുള്ള (നിക്കാഹിന് കൈ കൊടുത്ത അമ്മാവൻ) ചർച്ചയിൽ അവരുടെ വിശ്വാസം ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമായ വിശ്വാസമാണെന്ന് മനസ്സിലായി. (വിവാഹ ശേഷവും ഭാര്യ ത്വരീഖത്ത് തുടർന്നിരുന്നെങ്കിലും അവിടെ പോകാറുണ്ടായിരുന്നില്ല. അൽഹംദുലില്ലാഹ്, പിന്നീട് ഭാര്യക്കും അത് ഹഖ് അല്ലെന്ന് മനസ്സിലായി. എന്‍റെ ഭാര്യ പൂർണമായും അതിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. എന്‍റെ സംശയം ആ നികാഹ് സാധുത ഉള്ളതാണോ എന്നതാണ്. ഇല്ലെങ്കിൽ പരിഹാരമെന്ത്? നിക്കാഹ് നടത്തി തന്നത് മഹല്ല് കമ്മിറ്റി മുഖേന ആയിരുന്നു.
ചോദ്യകർത്താവ്
Mohamed Iqbal
Jun 7, 2020
CODE :Aqe9858
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വിശ്വാസത്തില്‍ നിന്ന് പുറത്തുപോകുന്ന വിഷയമായതിനാലും അത് വിവാഹബന്ധവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതിനാലും വിഷയം ഏറെ ഗൌരവമേറിയതാണ്. വിവാഹം നടത്തിയ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍തന്നെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതരെ നേരില്‍ ചെന്നുകണ്ട് വിഷയം കൃത്യമായി ചര്‍ച്ചചെയ്ത് വിധി കണ്ടെത്തല്‍ അനിവാര്യമാണ്.
ചോദ്യത്തിലുന്നയിക്കപ്പെട്ട ത്വരീഖത് ഏതാണെന്നും അതിലെ പിഴവുകളെന്താണെന്നും കൃത്യമായി മനസിലാക്കേണ്ടതുണ്ട്.
നികാഹിന് കൈ തന്ന വലിയ്യ് അമ്മാവനാണെന്നത് പഠനവിധേയമാക്കേണ്ടതാണ്. വിവാഹം ചെയ്യാന്‍ അമ്മാവന് അധികാരം ലഭിച്ച രീതി വകാലത് മുഖേനയാണോ എന്നതും മറ്റും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇസ്ലാമില്‍ നിന്ന് പുറത്തുപോയ മുര്‍തദ്ദായ സ്ത്രീയെ വിവാഹം ചെയ്താല്‍ അത് ശരിയാവുകയില്ല. നികാഹ് സാധുവാകാന്‍ വധു മുസ്ലിമതോ അല്ലെങ്കില്‍ നിബന്ധനകളൊത്ത അഹ്ലുകിതാബിയ്യതോ ആകല്‍ നിര്‍ബന്ധമാണ്.
വിഷയം ഏറെ ഗൌരവതരമായതിനാല്‍ എത്രയും വേഗം താങ്കളുടെ മഹല്ലിന്‍റെ ഖാളിയുമായും മറ്റു മതപണ്ഡതരുമായുമൊക്കെ നേരില്‍ ചര്‍ച്ച നടത്തി പരിഹാരം തേടുകയാണ് വേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.