വിഷയം: ‍ Naya thottal

വീട്ടില്‍ മഴയത്ത് നനഞ്ഞ ഒരു നായ കയറി. സിറ്റൌട്ടില്‍ കിടക്കുകയും നടക്കുകയും ചെയ്ത സ്ഥലങ്ങളില്‍ അടയാളങ്ങള്‍ കാണുന്നു. എങ്ങനെയാണ് വൃത്തിയാക്കേണ്ടത്?

ചോദ്യകർത്താവ്

Ansar.k.v

Jun 14, 2021

CODE :Fiq10226

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നായ ശക്തിയേറിയ നജസാണ്. അടയാളം കാണുന്ന ഭാഗത്ത് നജസിന്‍റെ തടി വല്ലതും കാണുന്നുവെങ്കില്‍ അത് നീക്കിയ ശേഷം 7 പ്രവാശ്യം വെള്ളം കൊണ്ട് കഴുകണം. 7 ല്‍ ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കണം കഴുകേണ്ടത്. വീട്ടില്‍ നായ കയറിയ അടയാളങ്ങള്‍ കാണുന്ന ഭാഗങ്ങള്‍ ഇങ്ങനെ വൃത്തിയാക്കേണ്ടതാണ്.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter