മകന്‍റെ ഭാര്യയെ തൊട്ടാല്‍ വുളൂ മുറിയുമോ?
ചോദ്യകർത്താവ്
Mudassir Poo Kundil
Oct 28, 2021
CODE :Dai10669
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മകന്‍റെ ഭാര്യ മഹ്റമാണ്. പരസ്പരം തൊട്ടാല്‍ വുളൂ മുറിയില്ല. മകന്‍ മരിക്കുകയോ ഭാര്യയെ ത്വലാഖ് ചൊല്ലുകയോ ചെയ്താല്‍ പോലും ഈ വിധി മാറുകയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.