പുരുഷന്മാര് പ്ലാറ്റിനം മോതിരം ഉപയോഗിക്കുന്നതിന്റെ കര്‍മ ശാസ്ത്ര വിധി എന്ത്? ഞെരിയാണിയുടെ കീഴില്‍ വസ്ത്രം ധരിക്കുന്നവനെ തുടരാമോ? താടി, മുടി എന്നിവ കറുപ്പിക്കുന്നവനെ തുടരാമോ?
ചോദ്യകർത്താവ്
മുഹമ്മദ് സ്വാലിഹ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വര്‍ണ്ണവും പട്ടുമാണ് പുരുഷന് നിഷിദ്ധമായതായി ഹദീസുകളില്‍ വന്നിട്ടുള്ളത്. പ്ലാറ്റിനം എന്നത് സ്വര്‍ണ്ണമല്ല എന്നതിനാല്‍ അത് കൊണ്ടുണ്ടാക്കുന്ന മോതിരം ധരിക്കാവുന്നതാണ്. ഇത് മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. ഞെരിയാണിക്ക് കീഴില്‍ വസ്ത്രം ധരിക്കുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. താടി, മുടി എന്നിവ കറുപ്പിക്കുന്നതിന്റെ വിധി ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ