ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഫാതിഹ ഓതേണ്ടതു എപ്പോള്‍? ഇമാമിന്‍റെ കൂടെ ഒതാമോ? ഇമാമിന്റെ ഫാതിഹ കേട്ടാല്‍ നിസ്കാരം ശരിയാകുമോ? യാത്രയില്‍ ജംഉം കസ്റും ഒന്നു വിശദീകരിക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഹകീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജമാഅതായി നിസ്കരിക്കുമ്പോള്‍ ഇമാം ഫാതിഹ ഓതുമ്പോള്‍ അത് കേള്‍ക്കലാണ് മഅ്മൂമിന് സുന്നത്. ശേഷം ഇമാം സൂറത് ഓതുമ്പോള്‍ മഅമൂം ഫാതിഹ ഓതുക. മഅ്മൂമിന് സൂറത് ഓതല്‍ സുന്നതില്ല, ഫാതിഹ ഓതിക്കഴിഞ്ഞാല്‍ പിന്നെ ഇമാം സൂറത് ഓതുന്നത് കേള്‍ക്കലാണ് സുന്നത്.  ഫാതിഹ ഓതാന്‍ സമയം ലഭിക്കാത്ത മസ്ബൂഖ് ആയ മഅ്മൂമിന് ഇമാമിന്റെ ഫാതിഹ തന്നെ മതി. 133 കിലോമീറ്ററോ അധികമോ ദൂരം വരുന്ന യാത്രകളിലാണ് ജംഉം ഖസ്റും അനുവദിക്കപ്പെടുന്നത്. നാല് റക്അതുള്ള നിസ്കാരങ്ങള്‍ രണ്ട് റക്അതായി ചുരുക്കി നിസ്കരിക്കുന്നതിനെയാണ് ഖസ്റ് എന്ന് പറയുന്നത്. രണ്ട് നിസ്കാരങ്ങളില്‍ ഒന്നിച്ച് ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിസ്കരിക്കുന്നതിനെയാണ് ജംഅ് എന്ന് പറയുന്നത്. ളുഹ്റ് അസ്റ് എന്നിവ പരസ്പരവും മഗ്രിബ് ഇശാ എന്നിവ പരസ്പരവും ഇങ്ങനെ ജംഅ് ചെയ്യാവുന്നതാണ്. ആദ്യനിസ്കാരത്തിന്റെ സമയത്ത് ആണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ അതിനെ മുന്തിച്ച ജംഅ് എന്നും രണ്ടാമത്തേതിന്റെ സമയത്താണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ പിന്തിച്ചജംഅ് എന്നും പറയുന്നു. മുന്തിച്ച് ജംഅ് ആക്കുമ്പോള്‍ ആദ്യനിസ്കാരം പൂര്‍ത്തിയാവുന്നതിന് മുമ്പായി രണ്ടാമത്തേതിനെ ജംഅ് ആക്കി നിസ്കരിക്കുമെന്ന കരുത്തുണ്ടായിരിക്കണം. പിന്തിച്ച് ജംഅ് ആക്കുന്നിടത്ത് ആദ്യനിസ്കാരത്തിന്റെ സമയം കഴിയുന്നതിന് മുമ്പായി പിന്തിച്ച് ജംഅ് ആക്കുന്നു എന്ന് കരുതേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter