ഞങ്ങള്‍ (ഒരു കൂട്ടം ആളുകള്‍ ) സ്കൂള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഭൂമി വാങ്ങി. പക്ഷേ,പദ്ധതി വേണ്ടവിധം വിജയിക്കാത്തതിനാല്‍ അത് ഒഴിവാക്കുകയും ഭൂമി വില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ചില പ്രശ്നങ്ങളുള്ളതിനാല്‍, രണ്ട് വര്‍ഷമായിട്ടും അതിന്റെ കച്ചവടം നടന്നിട്ടില്ല. അതില്‍നിന്ന് വരുമാനമൊന്നുമില്ല. അതിന് സകാത് നിര്‍ബന്ധമാവുമോ? ആവുമെങ്കില്‍ എങ്ങനെയാണ് കണക്കാക്കേണ്ടത്?

ചോദ്യകർത്താവ്

Altaf

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാധാരണ ഗതിയിലെ ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന പ്ലോട്ടുകള്‍ക്ക് സകാത് ഇല്ല. എന്നാല്‍ കച്ചവട ആവശ്യത്തോടെ വാങ്ങുന്നവ കച്ചവട വസ്തുവിന്റെ വിധിയിലാണ് വരിക. പക്ഷേ, കച്ചവട വസ്തു ആവണമെങ്കില്‍, അത് കച്ചവട ലക്ഷ്യത്തോടെ ഉടമപ്പെടുത്തിയതായിരിക്കണം എന്നാണ് പണ്ഡിതര്‍ പറയുന്നത്. ഇവിടെ പറയപ്പെട്ട പ്ലോട്ട് ഇപ്പോള്‍ വില്‍ക്കണമെന്ന ലക്ഷ്യമുണ്ടെങ്കിലും അത് കച്ചവട ലക്ഷ്യത്തോടെ ഉടമപ്പെടുത്തിയതല്ലെന്നതിന് പുറമെ, ഇപ്പോഴുള്ള ഉദ്ദേശ്യം അത് വിറ്റൊഴിവാക്കുക എന്നതാണെന്നുമാണ് മനസ്സിലാവുന്നത്. അഥവാ, ഈ പ്രോജക്റ്റ് പരാജയപ്പെട്ട നിലക്ക്, ഇനി ഭൂമിക്കച്ചവടം എന്ന റിയല്‍എസ്റ്റേറ്റ് ആയി തുടരാനുള്ള പദ്ധതിയല്ല എന്നര്‍ത്ഥം.  സ്കൂള്‍ പദ്ധതി തുടങ്ങുകയും വിജയിക്കുകയും ചെയ്തിരുന്നെങ്കില്‍, ആ ഭൂമിക്ക് പ്രത്യേകമായി ഒരിക്കലും സകാത് വരുമായിരുന്നില്ല, മറിച്ച് സ്കൂളില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിനായിരിക്കും സകാത്.  അത് കൊണ്ട് തന്നെ ആ ഭൂമിക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ സകാത് വരില്ലെന്നാണ് മനസ്സിലാവുന്നത്.  അത് വിറ്റു കഴിഞ്ഞാല്‍ പിന്നീട് അതിന്റെ കാശിന് നിബന്ധനകളൊക്കുമ്പോള്‍ അതിന്റെ സകാത് വരുമെന്ന് മാത്രം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter