വര്‍ഷങ്ങളായി കരന്സിക്ക് സകാത്ത് കൊടുത്തിട്ടില്ല. അതിന്റെ കൃത്യമായ കണക്കുകള്‍ സൂക്ഷിച്ചിട്ടും ഇല്ല. സകാത്ത് നിര്‍ബന്ധമാകാന്‍ മാത്രം പണമുണ്ടായിരുന്നു എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് സകാത്ത് കൊടുത്തു വീട്ടേണ്ടത്‌.? അതിന്റെ മൂല്യം എങ്ങനെ നിര്‍ണയിക്കും? സ്വര്‍ണത്തിന്റെ വില പലപ്പോഴായി കൂടുകയും കുറയുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഓരോ വര്‍ഷത്തെയും സ്വര്‍ണ വില കൃത്യമായി അറിയുകയും ഇല്ല.

ചോദ്യകർത്താവ്

Abduh

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മേല്‍പറഞ്ഞ വിധമുള്ള കൃത്യമായ കണക്കില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഏകദേശഉറപ്പ് വരുന്നവിധം കണക്കാക്കി നല്‍കേണ്ടതാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. അഥവാ, കഴിഞ്ഞ പത്ത് വര്‍ഷത്തേതാണ് നല്‍കാനുള്ളതെങ്കില്‍, ഓരോ വര്‍ഷത്തിലെയും ഏകദേശ സകാത് വിഹിതം കണക്കാക്കി പത്ത് വര്‍ഷത്തെ വിഹിതം കണ്ടെത്തുക. ആകെ നിര്‍ബന്ധമാവാന്‍ സാധ്യതയുള്ളതിന്റെ പരിധിയിലെത്തിയിട്ടുണ്ടാവുമെന്ന് ഏകദേശ ധാരണ വരുന്ന അത്രയും നല്‍കുകയാണ് വേണ്ടത്. സ്വര്‍ണ്ണത്തിന്റെ മൂല്യവും ഇതുപോലെ ഏകദേശ ധാരണയനുസരിച്ച് കണ്ടെത്താവുന്നതാണ്, അതോടൊപ്പം, കഴിഞ്ഞ വര്‍ഷങ്ങളിലെ സ്വര്‍ണ്ണത്തിന്റെ മൂല്യം കൃത്യമായി തന്നെ കണ്ടെത്തുന്നത്, ഈ ഇന്റര്‍നെറ്റ്  യുഗത്തില്‍ വളരെ എളുപ്പമാണെന്നതും ഓര്‍ക്കേണ്ടതാണ്. സകാത് നല്‍കാന്‍ അര്‍ഹനായിട്ടും നല്‍കാതെ മരണപ്പെട്ടുപോയ വ്യക്തിയുടെ അനന്തരസ്വത്തില്‍നിന്നും ഇതുപോലെ കണക്കാക്കി സകാതിനുള്ള വിഹിതം നീക്കിവെച്ച ശേഷം ബാക്കിയുള്ളതേ വീതം വെക്കാവൂ എന്നും പണ്ഡിതര്‍ പ്രത്യേകം പറയുന്നുണ്ട്. ഇത്തരത്തില്‍ കൊടുത്തുവീട്ടുകയും ഇതുവരെ നിര്‍ബന്ധ ബാധ്യത വീട്ടാത്തതില്‍ പശ്ചാത്തപിക്കുകയും ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter