നമ്മൾ വീട്ടിൽ തികച്ചും ലഹരിമുക്ത വസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന മുന്തിരി വൈൻ പോലോത്തത് ഹലാൽ ആണോ?
ചോദ്യകർത്താവ്
Muhammed Shafi
Jan 5, 2019
CODE :Fiq9045
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
മുന്തിരി വൈൻ എന്ന് പറഞ്ഞാലും മുന്തി ജ്യൂസ് എന്ന് പറഞ്ഞാലും മുന്തിരി കുറേ സമയം ഇട്ട് വെച്ച വെള്ളം എന്ന് പറഞ്ഞാലും അത് ലഹരി വസ്തു ആയിട്ടില്ലെങ്കിൽ അഥവാ മത്ത് പിടിപ്പിക്കുന്ന തലത്തിലേക്ക് എത്തിയിട്ടില്ലെങ്കിൽ അത് ശുദ്ധിയുള്ളതാണ്. എന്നാൽ ലഹരിയുടെ സ്വഭാവം വന്നതാണെങ്കിൽ ഹറാമുമാണ്. അഥവാ പേരിലല്ല കാര്യം ആ വെള്ളം ലഹരി പദാർത്ഥമായി മാറിയോ ഇല്ലെയോ എന്നതാണ് പരഗണിക്കുക ( സ്വഹീഹ് മുസ്ലിം, ശറഹുൽ മുഹദ്ദബ്)
അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.