ഓരോരുത്തരും ചൊല്ലുന്ന സ്വലാത് വാട്ട്സ്ആപ്പിൽ അറിയിക്കുകയും അത് ഒരാൾ മദീനയിൽ സമർപ്പിക്കുകയും അവിടെ വെച്ച് ദുആ ചെയ്യുകയും ചെയ്യും എന്നൊക്കെ ചില ഗ്രൂപ്പുകളിൽ കാണാറുണ്ട്. നാം സ്വലാത് ചൊല്ലുന്നത് അത് അപ്പോൾ തന്നെ മലക്കുകൾ റസൂലിന്റെ ഹള്റത്തിൽ എത്തിക്കും എന്നിരിക്കെ ഇത്തരം സലാത് സമർപ്പണ യത്നങ്ങൾക്ക് ദീനിൽ വല്ല അടിസ്ഥാനവും ഉണ്ടോ?
ചോദ്യകർത്താവ്
MIshal
Jan 10, 2019
CODE :Fiq9055
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
നമ്മുടെ സ്വാലത്തും സലാമും മറ്റു കർമ്മങ്ങളും നബി (സ്വ)യിലേക്ക് എത്തിക്കപ്പെടും. ഭൂമിയിൽ സഞ്ചരിച്ച് അക്കാര്യം നിർവ്വഹിക്കാനായി ചുമതലപ്പെടുത്തപ്പെട്ട മലക്കുകളായിരിക്കും നബി(സ്വ) യുടെ അടുത്തേക്ക് ഇവ എത്തിക്കുക. ഇക്കാര്യം ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് (അബൂദാവൂദ്, നസാഈ, മജ്മഉസ്സവാഇദ്, മത്വാലിബ്, മുസ്നദ് ബസ്സാർ). എന്നാൽ വാർട്ട്സാപ്പിൽ ഹദിയ ചെയ്യുന്ന സമ്പ്രദായം ഉണ്ടോയെന്ന് അറിയില്ല. ഒരു പക്ഷേ ഒരു വാട്സാപ്പ് കൂട്ടായ്മയിലെ എല്ലാവരും പറയപ്പെട്ട എണ്ണം സ്വലാത്ത് ചൊല്ലിയെന്ന് ഉറപ്പ് വരുത്തി ആ സ്വലാത്തുകളെല്ലാം മുൻ നിർത്തി എല്ലാവർക്കും വേണ്ടി ഒരാളോ അല്ലെങ്കിൽ ഓരോരുത്തരും ദുആ ചെയ്യാൻ വേണ്ടിയോ ആകാം ‘നിങ്ങൾ ചൊല്ലിയ സ്വലാത്തുകളുടെ എണ്ണം വാട്സ്ആപ്പിൽ അറിയിക്കണം’ എന്ന് പറയുന്നത്, അല്ലാതെ വാട്സാപ്പിലേക്ക് ഹദ് യ ചെയ്യുക എന്ന അർത്ഥത്തിലാകില്ല. ഏത് കാര്യത്തിലും പൊതു നന്മയോ മസ്വലഹത്തോ ഉണ്ടെങ്കിൽ അത് കാണാനും ആ രീതിയിൽ അത് ഉൾക്കൊള്ളാനും ശ്രമിക്കുകയാണല്ലോ അദബ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.