സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതിൽ ഇസ്ലാമികപരമായി കുഴപ്പമുണ്ടോ
ചോദ്യകർത്താവ്
Abu shiyas
Jan 16, 2019
CODE :Fiq9076
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നമ്മുടെ ശരീരത്തിന് ആവശ്യമായ സൌന്ദര്യം അല്ലാഹു തആലാ തന്നെ നൽകിയിട്ടുണ്ട് ഏറ്റവും നല്ല ആകൃതിയിലാണ് നാം മനുഷ്യനെ സൃഷ്ടിച്ചത് (സൂറത്തുത്തീൻ) എന്ന് സ്രഷ്ടാവായ അല്ലാഹു തന്നെ പറയുന്നു..
എന്നാൽ ഒരു സ്ത്രീക്ക് അവരുടെ ഭർത്താവിന്റെ മുന്നിൽ അവളെ ഭംഗിയാക്കൽ സൂന്നത്താണ്. അതിന് വേണ്ടി അവൾ കക്ഷത്തിലേയും മറ്റും രോമങ്ങൾ നീക്കം ചെയ്യലും നല്ല വസ്ത്രം ധരിക്കലും സുഗന്ധം പൂശലുമൊക്കെ സുന്നത്താണ്. ഇക്കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. അതു പോലെ മുഖത്തിനോ ശരീരത്തിനോ നിലവിലുള്ള അവസ്ഥയിൽ മാറ്റം വരുത്താത്തതും ശരീരത്തിന് ഹാനികരമല്ലാത്തതും വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ഉയർത്തുന്ന സമയത്ത് വെള്ളം തൊലിയിൽ ചേരുന്നതിനെ തടയായത്തതുമായ സൌന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ചും ഭർത്താവിന്റെ മുന്നിൽ സുന്ദരിയാകാം.
എന്നാൽ അന്യർ കാണുന്ന സാഹചര്യത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാണ് മേൽ പറഞ്ഞ വിധമുള്ള അനുവദനീയമായ സൌന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതും അണിഞ്ഞൊരുങ്ങുന്നതും എങ്കിൽ അത് വളരേ ഗൌരവമുള്ളതാണ്. അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: അന്യരെ ആകൃഷിക്കും വിധം വസ്ത്രം ധരിക്കുന്നവരും മുടി കെട്ടിവെക്കുന്നവരും ശരീര സൌന്ദര്യം പ്രദശിപ്പിക്കുന്നവരുമായ സ്ത്രീകൾ സ്വർഗത്തിൽ പ്രവേശിക്കില്ലെന്ന് മാത്രമല്ല, സ്വർഗത്തിന്റെ മണം പോലും അവർക്ക് ലഭിക്കുകയില്ല (മസ്ലിം, അഹ്മദ്). അന്യരെ ഉദ്ദേശിച്ച് കൊണ്ട് സുഗന്ധം പൂശി പുറത്തിറങ്ങുന്ന സ്ത്രീ വേശ്യയാണെന്നും നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (അബൂദാവൂദ്, തിർമ്മിദി). അണിഞ്ഞൊരുങ്ങി സുഗന്ധം പൂശി വീട്ടിൽ നിിന്നും സ്ത്രീ പുറത്തിറങ്ങൽ അത് ഭർത്താവിന്റെ സമ്മതത്തോടെയാണെങ്കിലും വൻദോഷമാണ്. വൻദോഷങ്ങളിൽ 279ാമത്തേതായിട്ടാണ് അത് എണ്ണപ്പെടുക (സവാജിർ).
അതേ സമയം ഭർത്താവിന് വേണ്ടിയാണെങ്കിലും ചെയ്യൽ നിഷിദ്ധമായ കാര്യങ്ങളാണ് ഭംഗി ഉദ്ദേശിച്ചു കൊണ്ട് ശരീര പ്രകൃതിക്ക് മാറ്റം വരുത്തൽ . ഇന്ന് സാർവ്വത്രികമായി നാം കാണുന്ന പുരുകം ത്രഡ്ഡ് ചെയ്യലും പ്ലക്ക് ചെയ്യലുമൊക്കെ ഹറാമാണ്. അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ഭംഗിക്ക് വേണ്ടി പച്ച കുത്തുന്നവരേയും അതിന് ആവശ്യപ്പെടുന്നവരുരേയും പുരികം നീക്കുന്നവരേയും അതിന് ആവശ്യപ്പെടുന്നവരേയും പല്ല് രാഗുന്നവരേയും അല്ലാഹു ശപിച്ചിരിക്കുന്നു (ബുഖാരി, മുസ്ലിം). എന്നാൽ ചികിത്സക്ക് വേണ്ടിയോ മറ്റോ പല്ലിലോ മറ്റോ വല്ലതും ചെയ്യേണ്ടി വന്നാൽ അതിന് വിരോധവുമില്ല (ശറഹു മുസ്ലിം)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.