ഖിലാഫുൾ ഔല എന്നാൽ എന്ത്? ഉദാഹരണ സഹിതം വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

Farhan

Feb 26, 2019

CODE :Fiq9174

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഖിലാഫുല്‍ ഔലാ മനസ്സിലാക്കാന്‍ കറാഹത്തു കൂടി വിശദീകരിക്കാം. നിര്‍ബ്ബന്ധമായും പാലിക്കണം എന്ന അര്‍ത്ഥത്തിലല്ലാതെ ഒരു പ്രത്യേക കാരം ചെയ്യരുതെന്ന് ശര്‍അ് പറയുന്നതാണ് കറാഹത്ത്. ഉദാ. നബി (സ്വ) അരുള്‍ ചെയ്തു. നിങ്ങളിലാരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ട് റക്അത്ത് നിസ്കരിക്കുന്നത് വരേ ഇരിക്കരുത് (ബുഖാരി, മുസ്ലിം). ഇവിടെ ഇരിക്കരുത് എന്ന് പറഞ്ഞത് നിര്‍ബ്ബന്ധമായും ഇരിക്കരുത് എന്ന അര്‍ത്ഥത്തിലല്ല. എന്നാല്‍ ഈ ഒരു പ്രത്യേക കാര്യം ചെയ്യരുത് എന്ന് പറയുകയും ചെയ്തു. അതിനാല്‍ ഇത് ചെയ്യല്‍ കറാഹത്താണ്. നബി (സ്വ) ഇവിടെ നിര്‍ബ്ബന്ധമായും നിരോധിച്ചതല്ല എന്ന് ഈ ഹദീസിന്റെ സാഹചര്യങ്ങള്‍ വിശദമായി പഠിച്ചതില്‍ നിന്ന് മുഹദ്ദിസുകള്‍ മനസ്സിലാക്കിയതാണ്.

എന്നാല്‍ നിര്‍ബ്ബന്ധമായും പാലിക്കണം എന്ന അര്‍ത്ഥത്തിലല്ലാതെയും ഒരു കാര്യം പ്രത്യേകമായിട്ടല്ലാതെയും ചെയ്യരുതെന്ന് ശര്‍അ് പറയുന്നതാണ് ഖിലാഫുല്‍ ഔലാ. ഉദാ. ളുഹാ നിസ്കരിക്കാതിരിക്കല്‍. ഇവിടെ നിങ്ങള്‍ ളുഹാ നിസ്കാരം ഒഴിവാക്കരുത് എന്ന് നബി (സ്വ) പറഞ്ഞിട്ടില്ല. എന്നാല്‍ നിങ്ങള്‍ ളുഹാ നിസ്കരിക്കല്‍ സുന്നത്താണ് എന്ന് പറഞ്ഞിട്ടുമുണ്ട്. ളുഹ നിസ്കരിക്കണം എന്ന് പറയുമ്പോള്‍ ഒഴിവാക്കരുത് എന്നൊരു വ്യംഗ്യമായ നിര്‍ദ്ദേശം അവിടെയുണ്ട്. അതു പോലെ ഹാജിമാര്‍ അറഫാ നോമ്പ് നോല്‍ക്കല്‍ ഖിലാഫുല്‍ ഔലായാണ്. കാരണം ഹാജിമാര്‍ അറഫാ നോമ്പ് നോല്‍ക്കരുത് എന്ന് നബി (സ്വ) പ്രത്യേകമായി പറഞ്ഞിട്ടില്ല. എന്നാല്‍ നബി (സ്വ) അന്ന് നോമ്പ് നോല്‍ക്കാതിരിക്കല്‍ സുന്നത്താണ് എന്ന് ചെയ്ത് കാണിച്ചിട്ടുണ്ട് (ബുഖാരി, മുസ്ലിം). നബി (സ്വ)യുടെ ആ പ്രവൃത്തിയില്‍ അന്ന് നോമ്പ് നോല്‍ക്കരുതെന്ന വ്യംഗ്യമായ ഡയരക്ഷനുണ്ട്. അതിനാല്‍ അന്ന് നോമ്പ് നോല്‍ക്കല്‍ ഖിലാഫുല്‍ ഔലായാണ്.

(ജംഉല്‍ ജവാമിഅ്, ഹാശിയത്തുല്‍ അത്വാര്‍)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter