ഞാൻ എൻറെ മൂത്ത സഹോദരനുമായി പിണക്കത്തിലാണ്( ചെറിയ ഒരു അതിർത്തിത്തർക്കം ആണ് കാരണം) ഏകദേശം മൂന്നു നാല് വർഷങ്ങളായി പിണങ്ങിയിട്ടു അദ്ദേഹത്തിൻറെ മക്കളോട് ഞാൻ സംസാരിക്കും അദ്ദേഹത്തിന് ഭാര്യയോടും അദ്ദേഹത്തോടും മാത്രമാണ് മിണ്ടാത്തത് അദ്ദേഹവും അദ്ദേഹത്തിൻറെ ഭാര്യയും മക്കളും എൻറെ ഭാര്യയും മക്കളുമായി വർത്തമാനം പറയും ഇനി ചോദ്യത്തിലേക്ക് വരാം റമളാൻ അടുത്തു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞാൻ ചെയ്യുന്ന അമലുകൾ ഒന്നും റബ്ബ് സ്വീകരിക്കുകയില്ല എന്ന് പല വയളുകളിലും കേട്ടിട്ടുണ്ട് ഇത് ശരിയാണോ? അദ്ദേഹവും ഭാര്യയും എന്നോട് ഒരുപാട് തവണ മിണ്ടാൻ വന്നിട്ടുമുണ്ട് ഞാനങ്ങോട്ട് മിണ്ടാത്തത് ഭ അപ്പോൾ അവരുടെ ഭാഗം ക്ലിയർ ആകുമോ? എനിക്ക് മിണ്ടണം എന്നുണ്ട് പക്ഷേ എൻറെ അഭിമാനം അതിനെ സമ്മതിക്കുന്നില്ല അവര് മരിച്ചാലും അങ്ങോട്ട് പോകില്ല എന്നാണ് ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്. ഇതുവരെ ഞാൻ ചെയ്ത അമലുകൾ സ്വീകരിക്കുമോ? ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? അവരോട് മിണ്ടാതെ തുടർന്നും ഇബാദത്ത് ചെയ്താൽ ശരിയാകുമോ? നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു

ചോദ്യകർത്താവ്

Veeran Kutty

Feb 26, 2019

CODE :Fiq9178

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അല്ലാഹു തആലാ പറയുന്നു: ‘സത്യ വിശ്വാസികൾ ഏകോദര സഹോദരന്മാരാണ്. അത് കൊണ്ട് അവർക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ നിങ്ങൾ അത് നന്നാക്കുക. (ഇക്കാര്യത്തിൽ) നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുക. എന്നാൽ നിങ്ങൾ അനുഗ്രഹീതാരായേക്കാം’. (സൂറത്തുൽ ഹുജുറാത്ത്).

അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘നിങ്ങൾ പരസ്പരം ദേശ്യം വെച്ചും അസൂയപ്പെട്ടും ചതിച്ചും  നടക്കരുത്. നിങ്ങൾ ഏകോദര സഹോദരങ്ങളായ ദൈവ ദാസന്മാരാകുക. ഒരു മുസ്ലിമിനും  മൂന്ന് ദീവസത്തിലധികം തന്റെ സഹോദരനുമായി പിണങ്ങി നിൽക്കാൻ പാടില്ല’ (സ്വഹീഹുൽ ബുഖാരി).

നബി (സ്വ) അരുൾ ചെയ്തു: ‘സ്വർഗ കാവാടങ്ങൾ എല്ലാ തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയും തുറക്കപ്പെടും. എന്നിട്ട് ശിർക്ക് ചെയ്യാത്ത എല്ലാവർക്കും അല്ലാഹു പൊറുത്തു കൊടുക്കും. എന്നാൽ പരസ്പരം പിണങ്ങിനിൽക്കുന്നവർക്ക് പൊറുത്തു കൊടുക്കുകയില്ല. അക്കൂട്ടരുടെ കാര്യത്തിൽ പറയപ്പെടും: ഇവർ നന്നാകുന്നത് വരേ ഇവരുടെ കാര്യം പിന്തിക്കുവീൻ, ഇവർ നന്നാകുന്നത് വരേ ഇവരുടെ കാര്യം പിന്തിക്കുവീൻ, ഇവർ നന്നാകുന്നത് വരേ ഇവരുടെ കാര്യം പിന്തിക്കുവീൻ’ (സ്വഹീഹ് മുസ്ലിം).

നബി (സ്വ) അരുൾ ചെയ്തു: ‘ഒരു സത്യ വിശ്വാസിക്കും മൂന്ന് ദീവസത്തിലധികം തന്റെ സഹോദരനുമായി പിണങ്ങി നിൽക്കാൻ പാടില്ല. മൂന്ന് ദിവസം പിന്നിട്ടാൽ അവരിലൊരാൾ സലാം പറയുകയും അപരൻ മടക്കുകയും ചെയ്താൽ അവർക്ക് തുല്യ പ്രതിഫലം ലഭിക്കും. സലാം മടക്കിയില്ലെങ്കിൽ അവൻ കുറ്റക്കാരനായിരിക്കും’ (അബൂദാവൂദ്).

നബി (സ്വ) അരുൾ ചെയ്തു: ‘ഒരു മുസ്ലിമിനും  മൂന്ന് ദീവസത്തിലധികം തന്റെ സഹോദരനുമായി പിണങ്ങി നിൽക്കാൻ പാടില്ല. മൂന്ന് ദിവസത്തിലധികം പിണങ്ങിയിട്ട് ആ പിണക്കത്തിലായി മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കും’ (അബൂദാവൂദ്).

നബി (സ്വ) അരുൾ ചെയ്തു: ‘ഒരു മുസ്ലിമിനും  മൂന്ന് ദീവസത്തിലധികം തന്റെ സഹോദരനുമായി പിണങ്ങി നിൽക്കാൻ പാടില്ല. എന്നിട്ട് അവരിലൊരാൾ നന്നാകാൻ വേണ്ടി സലാം പറയുകയും മറ്റേയാൾ മടക്കാതിരിക്കുകയും ചെയ്താൽ ചൊല്ലിയവന്റെ സലാം മലക്കുകൾ മടക്കും. മടക്കാത്തവന്റേത് പിശാചും മടക്കും. നന്നാകാൻ ശ്രമിക്കാതെ മരണപ്പെട്ടാൽ രണ്ടു പേരും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടുകയില്ല’ (മുസ്നദ് അഹ്മദ്)

മുകളിൽ പറയപ്പെട്ടതെല്ലാം സത്യവാനായ പ്രവാചക തിരുമേനിയുടെ മുന്നറിയിപ്പുകളാണ്. റസൂലുള്ളാഹ് (സ്വ)യുടെ അനുയായികൾക്കെല്ലാം ഇതിലെ കൽപന ശിരസ്സാ വഹിക്കൽ കടമായാണ്. അല്ലാഹുവിന്റെ റസൂൽ (സ്വ) ഇത്രയൊക്കെ പറഞ്ഞിട്ടും അത് അനുസരിക്കാൻ തന്റെ ദുരഭിമാനവും അഹങ്കാരവും അനുവദിക്കുന്നില്ലെങ്കിൽ ആ ധിക്കാരത്തിന് തനിക്ക് ധൈര്യം തരുന്നത് തന്നെ വഞ്ചിച്ച് നരകത്തിലാക്കാൻ ശ്രമിക്കുന്ന പിശാചാണെന്നും മറ്റുള്ളവർ തന്നോട് നന്നാകാൻ വേണ്ടി സലാം പറയുമ്പോൾ തനിക്ക് പകരം തന്റെ ശൈത്വാൻ അത് മടക്കുന്നത് കൊണ്ടാണ് തനിക്ക് അതിന് കഴിയാത്തത് എന്നും തിരിച്ചറിഞ്ഞ് ഉടൻ തന്റെ നിലപാട് മാറ്റി തൌബ ചെയ്ത് മടങ്ങേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...

ASK YOUR QUESTION

Voting Poll

Get Newsletter