വിഷയം: ‍ നഖം മുറിക്കേണ്ട ദിവസവും സമയവും

നഖം മുറിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമേതാണ്? ഇത് പരാമര്‍ശിക്കപ്പെട്ട കിതാബുകള്‍ സഹിതം വിശദീകരിച്ചു തന്നാലും.

ചോദ്യകർത്താവ്

SAINUL ABID

Jun 12, 2020

CODE :Fiq9869

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

കൈകാലുകളിലെ നഖം മുറിച്ച് ഭംഗിവരുത്തല്‍ സുന്നത്താണ്.  (ഫത്ഹുല്‍മുഈന്‍).

ഇത് വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ച  പ്രഭാത്തതിലോ ആകലും സുന്നത്താണ്(ഫത്ഹുല്‍മുഈന്‍)

ഈ വിഷയം തുഹ്ഫ, മുഗ്നി, നിഹായ, തുടങ്ങി ഫിഖ്ഹിന്‍റെ എല്ലാ ആധികാരികഗ്രന്ഥങ്ങളിലും വിശദീകരിച്ചിട്ടുണ്ട്.

ദാരിദ്ര്യത്തില്‍ അകപ്പെടാതിരിക്കാനും അന്ധത, വെള്ളപ്പാണ്ട്, ഭ്രാന്ത് എന്നിവ വരാതിരിക്കാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ വ്യാഴാഴ്‌ച അസ്വറിന് ശേഷം നഖം മുറിക്കട്ടെ എന്ന് നബി(സ്വ) പറഞ്ഞതായി അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇമാം ദൈലമി(റ) അവരുടെ മുസ്നദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തല്‍വിഷയവുമായി ബന്ധപ്പെട്ട നിരവധി ഹദീസുകളും അനുബന്ധവിഷയങ്ങളും ഇആനതുത്ത്വാലിബീന്‍(2/142)ല്‍ കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter