വിഷയം: ‍ അവയവ ദാനം - ചികിത്സാ ചിലവിലേക്ക് സഹായം

മുസ്ലിമായ നിർധനനായ രോഗിയുടെ കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതിന്‍റെ വിധിയെന്താണ്? (മുസ്ലിമായ -മഅ്സൂമ്- സഹോദാരനാണ് കരള്‍ ദാതാവ്). അവയവദാനത്തെ കുറിച്ച് മുമ്പ് ചോദിച്ച ചോദ്യത്തിന്‍റെ (CODE: Fiq9921) ഉപചോദ്യമാണിത്.

ചോദ്യകർത്താവ്

Khubaib

Jul 28, 2020

CODE :Fiq9933

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അവയവദാനത്തെ കുറിച്ച് വിശദമായി ഇവിടെ ക്ലിക് ചെയ്ത് വായിച്ചിരിക്കുമല്ലോ.

അവയവദാനം അനുവദനീയമായ സാഹചര്യങ്ങളും നിഷിദ്ധമായ സാഹചര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കിയതോടെ അതിനു സഹായിക്കുന്നതിന്‍റെ വിധിയും നമുക്ക് ഊഹിക്കാവുന്നതാണ്. അനുവദനീയമായ ചികിത്സ നടത്തുന്ന നിര്‍ധനരെ  സഹായിക്കല്‍ പുണ്യവും നിഷിദ്ധമായ ചികിത്സക്കു വേണ്ടി സഹായിക്കുന്നത് കുറ്റകരവുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter