വിഷയം: ‍ ഇദ്ദ

ഇദ്ദഃ അനുഷ്ഠിക്കുന്ന ഒരു സ്ത്രീക്ക് റേഡിയോ, ടെലിവിഷൻ, മൊബൈൽ ഫോൺ, അല്ലെങ്കിൽ സോഷ്യൽ മീഡിയ (YouTube, WhatsApp മുതലായവ) വഴി അന്യപുരുഷന്മാരുടെ മതപ്രഭാഷണങ്ങളോ മറ്റ് പ്രയോജനപ്രദമായ പ്രസംഗങ്ങളോ കേൾക്കുന്നതിന് ഇസ്ലാമികമായി വിലക്കുണ്ടോ

ചോദ്യകർത്താവ്

Hashim

Jun 30, 2026

CODE :Fat16358

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഇദ്ദഃ കാലയളവിലും അല്ലാത്ത് സമയങ്ങളിലും ഒരു സ്ത്രീക്ക് അന്യപുരുഷന്മാരുടെ പ്രഭാഷണങ്ങൾ കേൾക്കുന്നതിന് ഇസ്ലാമികമായി യാതൊരുവിധ വിലക്കുകളുമില്ല, പൂർണ്ണമായും അനുവദനീയമാണ് എന്നർത്ഥം. അന്യപുരുഷന്മാരുമായുള്ള നേരിട്ട് അനാവശ്യമായി സംസാരിക്കൽ ഇദ്ദയുടെയുടെ കാലയളവിലും അല്ലാത്ത സന്ദർഭങ്ങളിലും ഒരുപൊലെ നിരുൽസാഹപ്പെടുത്തിയ കാര്യമാണ്.

ഇദ്ദഃ കാലത്ത് ഇസ്ലാം കർശനമായി വിലക്കിയിട്ടുള്ളത്  അലങ്കാരങ്ങൾ വെളിപ്പെടുത്തുക, സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുക, പുനർവിവാഹ ആലോചനകൾ നടത്തുക, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തുപോവുക എന്നിവയാണ്. എന്നാൽ അറിവ് നേടുന്നതിനോ ആത്മീയ ആശ്വാസം ലഭിക്കുന്നതിനോ വേണ്ടി  ഇന്റർനെറ്റിലൂടെ പ്രഭാഷണങ്ങൾ കേൾക്കുന്നത് ഇതിന്റെ പരിധിയിൽ വരുന്നില്ല.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter