വിഷയം: ‍ ഇഞ്ചക്ഷനും നോമ്പും

ഇഞ്ചക്ഷൻ, ഗ്ലൂക്കോസ് കയറ്റല്‍ എന്നിവ ചെയ്യൽ കൊണ്ട് നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

ahammad

May 5, 2020

CODE :Fiq9781

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ശരീരത്തിന്‍റെ ഉൾഭാഗം (ജൗഫ്) എന്ന് പേർ പറയുന്നിടത്തേക്ക് വായ, മൂക്ക്,  ചെവി, മലമൂത്ര ദ്വാരങ്ങള്‍, മുലക്കണ്ണ് എന്നീ തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ തടിയുള്ള വല്ല വസ്തുക്കളും പ്രവേശിക്കുന്നത് കൊണ്ടാണ് നോമ്പ് മുറിയുക.

ഞരമ്പുകളോ മാംസപേശികളോ നോമ്പ് മുറിക്കുന്ന തരത്തിലുള്ള ഉള്‍ഭാഗമല്ലാത്തതിനാല്‍ ഇഞ്ചക്ഷന്‍, ഗ്ലൂക്കോസ് കയറ്റല്‍ എന്നിവ കൊണ്ട് നോമ്പ് മുറിയുകയില്ല.

ഞരമ്പുകള്‍ നോമ്പുമുറിക്കുന്ന തരത്തിലുള്ള ഉള്‍ഭാഗമാണെന്ന് ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുള്ലതിനാല്‍ അനിവാര്യഘട്ടങ്ങളിലൊഴികെ ഞരമ്പുകളിലേക്ക് കുത്തിവെപ്പ് നടത്തല്‍ ഒഴിവാക്കലാണ് ഉത്തമം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter