വിഷയം: ‍ സര്‍ക്കാര്‍ ജോലിയും പെന്‍ഷനും

സർക്കാർ ജോലിക്ക് പെൻഷൻ (NPS) ഒഴിവാക്കാൻ കഴിയാത്തതാണല്ലോ. ആയതിനാൽ സർക്കാർ ജോലി സ്വീകരിക്കുന്നതിന് പ്രശ്ണം ഉണ്ടോ?

ചോദ്യകർത്താവ്

Mohammed Munavvir

Oct 8, 2021

CODE :Fin10592

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പൌരന്മാര്‍ക്ക് ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും വരുമാനമാര്‍ഗമെന്ന ലക്ഷ്യത്തോട, പൊതുമേഖലയിലോ സ്വകാര്യമേഖലിലോ ജോലി ചെയ്യുന്ന 18-65 വയസ്സിനിടയിലുള്ള ആർക്കും അംഗമാവാവുന്ന രീതിയില്‍ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്യുന്ന ഒരു ദീർഘകാല വോളണ്ടറി പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം അഥവ എൻ.പി.എസ്.

എൻ.പി.എസ് ന്‍റെ നിയന്ത്രണചുമതലയുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി(PFRDA) യുടെ അംഗീകാരമുള്ള എൽ.ഐ.സി പെൻഷൻ ഫണ്ട്, എസ്.ബി.ഐ പെൻഷൻ ഫണ്ട്, യു.ടി.ഐ റീട്ടയർമെന്റ്, എച്ച്.ഡി.എഫ്.സി പെൻഷൻ മാനേജ്മെന്റ് കമ്പനി തുടങ്ങിയവയുടെ മാനേജര്‍മാരാണ് എൻ‌പി‌എസ് സ്കീമിന് കീഴിൽ വരുന്ന നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുകയും കോർപ്പറേറ്റ് ബോണ്ടുകളിലേക്കൊ, ഗവൺമെന്റ് സെക്യൂരിറ്റികളിലേക്കൊ അവ നിക്ഷേപിക്കുകയും ചെയ്യുന്നത്. ഇക്യൂറ്റി ഓഹരികൾ, കോർപ്പറേറ്റ് ബോണ്ടുകള്‍, വിവിധ ബാങ്കുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിച്ചാണ് ഉപഭോക്താവിന്‍റെ പണം സംരക്ഷിക്കപ്പെടുന്നത്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പ്രത്യേക നിബന്ധനകളോടെ നിക്ഷേപത്തിന്‍റെ നിശ്ചിതശതമാനം മാത്രം നിക്ഷേപകന് പിന്‍വലിക്കാവുന്നതും ബാക്കി തുക പ്രതിമാസം പെന്‍ഷനായി ലഭിക്കുന്നതുമാണ്.

നിര്‍ബന്ധിതമായോ അല്ലാതെയോ പങ്കുചേരേണ്ട എല്ലാ പെന്‍ഷന്‍ പദ്ധതികളിലും മുകളില്‍ പറഞ്ഞത് പോലെയോ സമാനമോ ആയ ഇടപാടുകളാണ് നടക്കുന്നത്. കര്‍മശാസ്ത്രപരമായി നിഷ്കര്‍ശിക്കപ്പെട്ട എല്ലാ മതവിധികളും പാലിച്ചുള്ള ഇടപാടുകളല്ല ഇവിടെ നടക്കുന്നതെന്ന് വ്യക്തമാണ്.

എന്നാല്‍, മതേതര ഇന്ത്യയുടെ രാഷ്ട്രനിര്‍മിതിയില്‍ നിസ്തുലമായ പങ്കുവഹിക്കേണ്ട ബാധ്യത ഓരോ പൌരനുമുണ്ടെന്ന പോലെ ഇന്ത്യക്കാരനായ ഓരോ മുസ്ലിമിനുമുണ്ട്. അവകാശങ്ങള്‍ സംരക്ഷിക്കാനും ഹനിക്കപ്പെടുന്നവ നേടിയെടുക്കാനും ഇന്ത്യയുടെ നിയമവ്യവസ്ഥയോട് കൂടെ നിന്ന് പ്രവര്‍ത്തിക്കേണ്ടത് മുസ്ലിമിന് അനിവാര്യമാണെന്നതും കൂടെ കൂട്ടി വായിക്കാം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട് വരുന്ന പെന്‍ഷന്‍ മതവിധികളെ പൂര്‍ണമായി പിന്തുടരുന്നില്ല എന്ന കാരണം പറഞ്ഞ് പൊതുമേഖലകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനേക്കാള്‍ ഉചിതമായത് പരമാവധി എങ്ങനെയൊക്കെ സര്‍ക്കാര്‍ ജോലി നേടിയെടുക്കാമെന്നതിന് പരിശ്രമിക്കലാണല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter