വിഷയം: ‍ ബാങ്ക് പലിശ

ബാങ്ക് അക്കൌണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യുണം ?

ചോദ്യകർത്താവ്

SWALIH M

Oct 22, 2022

CODE :Fin11617

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാതും സലാമും സദാ വർഷിക്കട്ടെ .

ബാങ്ക് പലിശയും പലിശ തന്നെയാണെന്നും അതു ഹറാമും മുസ്ലിങ്ങൾക്ക് പലിശ അക്കൗണ്ട് തുടങ്ങാൻ പാടില്ലെന്നും പ്രത്യേക ഉണർത്തേണ്ടതില്ലല്ലോ. പലിശയുടെ ഇസ്ലാമികമാനം  അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.  

കയ്യിൽ വന്നുപെട്ട ഹറാമായ പണം ഉടൻ അതിൻറെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു ഏൽപ്പിക്കുകയാണ് വേണ്ടത്(ശറഹുൽ മുഹദ്ദബ്). അയാൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അനന്തരാവകാശികൾക്ക് കൊടുക്കുകയും വേണം. ഇനി, ഉടമയെ കണ്ടെത്തുക പ്രയാസമാണെങ്കിൽ (ബാങ്ക് പലിശ പോലെ ) ആ പണം മുസ്ലിമീങ്ങളുടെ പൊതു ആവശ്യങ്ങൾക്കു(ഉദ: പാലം, സത്രം, പള്ളി തുടങ്ങിയവ പോലെ ) വേണ്ടി ഉപയോഗിക്കുക. അതല്ലെങ്കിൽ ദരിദ്രർക്ക് ആ പണം സ്വദഖ ചെയ്യുക. ഹറാമായ സമ്പത്തായതിനാൽ സ്വദഖ ചെയ്യൽ കൊണ്ട്,  കൊടുക്കുന്ന വ്യക്തിക്ക് ഇവിടെ സ്വദഖയുടെ  പ്രതിഫലം കിട്ടുന്നതല്ല.  കയ്യിലെത്തിപ്പെട്ട ദരിദ്രർക്ക് അത് ഉപയോഗിക്കൽ ഹലാലുമാണ് (ശറഹുൽ മുഹദ്ദബ്).  ബാങ്കിനെ ലോണിനായി ആശ്രയിക്കുന്ന ഏർപാട് പൊതുവേ അഭികാമ്യമല്ലെന്നും നിഷിദ്ധവും അതുകൊണ്ട് ദുനിയാവിലും ആഖിറത്തിലും ബർകത് ഉണ്ടാകില്ലെന്നും പ്രത്യേകം ഉണർത്തുന്നു. നമ്മുടെ നാട്ടിൽ ഇന്ന് ബാങ്ക്  അക്കൌണ്ട് ഇല്ലാതെ ജീവിക്കാൻ കുറച്ച പ്രയാസമാണല്ലോ. അങ്ങനെ, നിർബന്ധത്തിനു വഴങ്ങി അക്കൌണ്ട് തിടങ്ങുകയും എന്നിട്ടതിൽ  പലിശ വന്നാൽ എങ്ങനെ വിനിയോഗിക്കണം എന്നതിനുള്ള   വിശദീകരണമാണ് മുകളിൽ കൊടിത്തിട്ടുള്ളത്.

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter