വിഷയം: അനന്തരാവകാശം
ഉമ്മയും മൂന്ന് ആണ്മക്കളുമുള്ള ഒരാൾ മരിച്ചു. ആകെ 21.80 സെൻറ് സ്ഥലമാണ് ഉള്ളത്. ഇത് എങ്ങനെ ഓഹരിവെക്കും?
ചോദ്യകർത്താവ്
Sabna
Jun 30, 2024
CODE :Qur13717
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മരിച്ച വ്യക്തിക്ക് ഉമ്മയും മൂന്ന് ആണ്മക്കളും മാത്രമേ അനന്തരവാകാശികളായി ഉള്ളൂവെങ്കിലിൽ സ്വത്തിന്‍റെ ആറിൽ ഒരു ഭാഗം ഉമ്മാക്കും ബാക്കി അഞ്ചെണ്ണം മൂന്ന് ആണ്മക്കൾക്കുമാണ് ലഭിക്കുക.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ