തെറ്റിലായി ജീവിച്ച ആൾ.. അള്ളാഹു വിലേക്ക് തൗബ ചെയ്തു മടങ്ങിയാൽ അല്ലഹു പൊറുത്തു കൊടുക്കുമല്ലോ.വർഷങ്ങൾക്കു മുമ്പ് പറ്റിയ പോയ സാമ്പത്തിക ഇടപാടുകൾക്ക് എന്താന് ചെയ്യുക.ഷോപ്പുകളിൽ നിന്ന് മോഷണം ചെയ്തത്.മുമ്പ് ജോലി ചെയ്ത സ്ഥലത്തെ കസ്റ്റമേർസിൽ നിന്ന് പണം മോഷ്ടിച്ചത്. അവരെ കണ്ടെത്തി കൊടുക്കാനോ പൊരുത്തപെടിക്കാനോ ഇപ്പോൾ പറ്റാത്ത സാഹചര്യത്തിൽ എന്താണ് അതിന് പരിഹാരം

ചോദ്യകർത്താവ്

Shuaib

Jan 14, 2019

CODE :Fin9067

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ചോദ്യത്തിൽ പറയപ്പെട്ട രീതിയിലോ മറ്റു വല്ല വിധേനയോ ഹറാമായ പണം കയ്യിൽ വന്നു പെട്ടാൽ അത് ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല. കഴിയുമെങ്കിൽ അതിന്റെ ഉടമയെ കണ്ടെത്തി അയാൾക്ക് കൊടുക്കണം. സോഷ്യൽ മീഡിയയും മറ്റു ആധുനിക സാങ്കേതിക സംവിധാനങ്ങളുമൊക്കെ വികസിച്ച ഇക്കാലത്ത് ഇത് പ്രയാസമുളള കാര്യമല്ല. എന്നാൽ ഉടമ മരിച്ചു എന്ന് ഉറപ്പുണ്ടെങ്കിൽ ആ പണം അയാളുടെ അവകാശികൾക്ക് കൊടുക്കണം.. ഇനി ചോദ്യത്തിൽ പറയപ്പെട്ടത് പോലെയോ മറ്റോ ഉടമയെ കണ്ടെത്താൻ പ്രയാസമാണെങ്കിൽ ഒന്നുകിൽ മുസ്ലിമീങ്ങളുടെ പൊതു നന്മക്ക് വേണ്ടി അത് ചെലവാക്കണം അല്ലെങ്കിൽ അത് ദരിദ്രർക്ക് ധർമ്മം ചെയ്യണം. ഹറാമയ പണം ദരിദ്രന് കൊടുത്താൽ അയാൾക്ക് അത് ഉപയോഗിക്കൽ ഹലാലായ പണമായിട്ട് മാറും. ഇനി ഈ ഹറാമായ പണം വന്നു പെട്ടത് ഒരു ദരിദ്രന്റെ കയ്യിലാണെങ്കിൽ ഉടമയേയോ ഉടമ മരിച്ചെങ്കിൽ അവകാശികളേയോ കണ്ടെത്താൻ കഴിയുകയും ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന് താൻ ഒരു ദരിദ്രൻ എന്ന നിലയിൽ തനിക്കും താൻ ചെലവ് കൊടുക്കൽ നിർബ്ബന്ധമായവർക്കും ആവശ്യമായ അളവ് അതിൽ നിന്ന് ഉപയോഗിക്കാം. എന്നിട്ട് ബാക്കിയുണ്ടെങ്കിൽ അത് ദരിദ്രർക്ക് കൊടുക്കണം. ഇമാം ഗസാലി (റ) ഇക്കാര്യം മുആവിയ (റ), അഹ്മ്ദ് ബിൻ ഹമ്പൽ (റ)  തുടങ്ങിയ മുൻകാമികളിൽ നിന്നും ഉദ്ധിരിച്ചിട്ടുണ്ട്. കാരണം ധനം നശിപ്പിിക്കാനോ കടലിലെറിയാനോ പാടില്ല. എങ്കിൽ പിന്നെ മുസ്ലിംകളുടെ പൊതു നന്മക്ക് വേണ്ടി അത് വിനിയോഗിക്കുക തന്നെ വേണം. (ശറഹുൽ മുഹദ്ദബ്).

അതോടൊപ്പം ഇങ്ങനെ പറ്റിക്ക്പ്പെട്ടവർക്ക് വേണ്ടി എപ്പോഴും പോറുക്കലിനെ തേടുകയും പ്രർത്ഥിക്കുകയും ചെയ്തു കൊണ്ടേയിരിക്കുകയും വേണം. അങ്ങനെയാകുമ്പോൾ നാം ചെയ്ത അമലുകൾ നളെ മഹ്ശറയിൽ വെച്ച് അവർക്ക് കൊടുക്കേണ്ട ഗതികേട് വരില്ല. നാം കാരണം നാളെ അവരുടെ മീസാനിൽ കനം തൂങ്ങിയത് കാണുമ്പോൾ അവർ വിട്ടു വീഴ്ച ചെയ്തു തരാനും അതുവഴി അല്ലാഹു പൊറുത്തു തരാനും സാധ്യതയുണ്ട് (മിൻഹാജുൽ ആബിദീൻ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter