എന്റെ വിവാഹത്തിന് ആഭരണം വാങ്ങിയ കടം വീട്ടാനാകാത്ത സാഹചര്യത്തില്‍ എന്റെ ഉപ്പ ആ ആഭരണങ്ങള്‍ ബാങ്കില്‍ പണയം വെച്ച് കടം വീട്ടി. പലിശയുമായി ഇടപെടല്‍ കടുത്ത കുറ്റമാണെന്നറിയാമെങ്കിലും ഉപ്പയുടെ സമാധാനം മാത്രം ആഗ്രിഹച്ചാണ് അത് ചെയ്തത്. ഇപ്പോള്‍ ഉപ്പാക്ക് ആഭരണം തിരിച്ചെടുക്കാനാകുന്നില്ല. ഭര്ത്താാവിന് എല്ലാമറിയാം. പലിശയെ കുറിച്ചുള്ള ചിന്ത മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പരിഹാരം പറഞ്ഞുതന്നാലും.
ചോദ്യകർത്താവ്
Sister
Nov 25, 2019
CODE :Cou9516
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പലിശയുമായി ബന്ധപ്പെടുന്ന എല്ലാ ഇടപാടുകളും ഇസ് ലാം കര്‍ശനമായി വിലക്കിയതാണ്. പലിശ ഉപയോഗിക്കുന്നവരെയും അതിന് കൂട്ടുനില്‍ക്കുന്നവരെയും അതിന്റെ സഹായികളെയുമെല്ലാം അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്.
പലിശയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവര് ഹലാലായ മാര്‍ഗങ്ങളിലൂടെ എങ്ങനെയെങ്കിലും ആ ഇടപാട് തീര്‍ത്ത് രക്ഷപ്പെടുകയാണ് വേണ്ടത്.
പിതാവിന് പണയം വെച്ച ആഭരണങ്ങള്‍ തിരിച്ചെടുത്ത് പലിശയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രയാസപ്പെടുന്ന പിതാവിനെ സഹായിക്കാവുന്നതാണ്. പിതാവിന്റെ കടബാധ്യത തീര്‍ക്കാന്‍ നിങ്ങള്‍ക്കോ കുടുംബത്തിലെ മറ്റു സുമനസ്സുകള്ക്കോ സാധിക്കുമെങ്കില്‍ ആ വഴി സ്വീകരിക്കാം. അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കൂടി അഭിപ്രായം ആരാഞ്ഞ് ആഭരണം വില്പന നടത്തി കടബാധ്യത തീര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
നാഥന് നമ്മില്‍ നിന്ന് സംഭവിച്ച അരുതായ്മകള്‍ പൊറുത്തുതരികയും ശിഷ്ടകാലം അവന്റെ പൊരുത്തത്തിലായി ജീവിക്കാന്‍ തൌഫീഖ് നല്‍കുകയും ചെയ്യട്ടെ, ആമീന്‍.