നാട്ടിലെ ദീനി സംഘടനകളും മറ്റു കൂട്ടായ്മകളും നടത്തുന്ന കുറിയുടെ ആദ്യ ഘഡു കൂട്ടായ്മകൾക്കാണ് എന്ന നിബന്ധന വെക്കാറുണ്ട്. ഇതിന്റെ കർമ്മശാസ്ത്ര വിധി എന്താണ് ?
ചോദ്യകർത്താവ്
Binth Haseeb
Jan 9, 2020
CODE :Fin9562
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
കുറച്ചുപേര്‍ ചേര്‍ന്ന് നിശ്ചിത സംഖ്യ പ്രത്യേക ഇടവേളകളിലായി നല്‍കുകയും അത് സ്വരൂപിച്ച് നറുക്കെടുപ്പിലൂടെയോ മറ്റോ തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ക്രമമായി തുക നല്കി വരികയും ചെയ്യുന്ന കുറി അനുവദനീമാണ്. കുറിയില്‍ പങ്കെടുത്ത എല്ലാവര്ക്കും അവരുടെ പങ്കനുസരിച്ച് ഒരുപോലെ തുക നല്കപ്പെടുന്ന ഈ കുറിയില്‍ അനിസ്ലാമികമായി ഒന്നുമില്ല.
കുറി നടത്തുന്നവര്‍ക്ക് ആദ്യമേ കൂലി നിശ്ചയിക്കാവുന്നതാണ്. അതനുസരിച്ച് കുറിയുടെ ആദ്യഘഡു നടത്തിപ്പുകാര്‍ക്ക് നല്‍കുമെന്ന നിബന്ധന കുറി തുടങ്ങുമ്പോള്‍ തന്നെ പറഞ്ഞ് എല്ലാവരുടെയും തൃപ്തിയോടെ കുറി നടത്തുന്നതിന് വിരോധമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.