വിഷയം: ജ്വല്ലിറിയിൽ പണം മൂൻകൂർ കൊടുത്ത് പിന്നീട് ആഭരണം വാങ്ങൽ
അഡ്വാൻസായി കാശ് ജ്വല്ലറിയിൽ കൊടുത്താൽ ഭാവിയിൽ ആഭരണം വാങ്ങുമ്പോൾ കാശ് കൊടുത്ത സമയത്തെ വിലക്ക് ആഭരണം തരുന്ന ഒരു പദ്ധതി നാട്ടിൽ ഇപ്പോൾ വ്യാപകമായി നടക്കുന്നു. ഉദാഹരണമായി അഞ്ചു ലക്ഷം രൂപ ജ്വല്ലറിയിൽ കൊടുക്കുമ്പോൾ 25000 രൂപയാണ് പവന് വില.അഞ്ചു മാസം കഴിഞ്ഞു മകളുടെ വിവാഹം നടക്കുമ്പോൾ 28000 ആയിട്ടുണ്ടെങ്കിൽ കാശ് കൊടുക്കുമ്പോൾ ഉള്ള 25000 രൂപ വെച്ചാണ് അവർ നമുക്ക് സ്വർണം തരുന്നത് .ഇനി വില 25000 രൂപയിൽ കുറവാണെങ്കിൽ ആ കുറഞ്ഞ വിലക്കാണ് നമുക്ക് സ്വർണം തരിക. ഈ ഇടപാട് ഇസ്‌ലാമികമായി അനുവദനീയമാണോ
ചോദ്യകർത്താവ്
അബൂബക്ർ സി .കുഴിമണ്ണ ...
Jan 27, 2020
CODE :Fin9590
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
ഇവിടെ പറയപ്പെട്ട ഇടപാടിന് ജ്വല്ലറിക്കാരുടെ ഭാഷയിൽ “റേറ്റ് പ്രൊട്ടക്ഷൻ സ്കീം” എന്നാണ് പറയുന്നത്. അതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ FATWA CODE: Fiq9511 എന്ന ഭാഗം ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.