വിഷയം: പ്രവാസി ഡിവിഡന്‍റ് പദ്ധതി
പ്രവാസി ഡിവിഡന്‍റ് പദ്ധതി* ```പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങള്‍ ഫലപ്രദമായി ജന്മനാടിന്‍റെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നൂതന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് ‘പ്രവാസി ഡിവിഡന്‍റ് പദ്ധതി’. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം വരെ ഉറപ്പാക്കപ്പെട്ട മാസവരുമാനം ലഭ്യമാകുന്നു എന്നത് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷതയാണ്. 3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങള്‍ പ്രവാസി കേരളീയരില്‍ നിന്നും സ്വീകരിക്കുകയും അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിനായി വിനിയോഗി ക്കുന്നതുമാണ്``` *ഈ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ താഴെപ്പറയും പ്രകാരമാണ്* ◼ 3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ പ്രവാസി കേരളീയര്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. ◼ നിക്ഷേപ തീയതി മുതല്‍ 3 വര്‍ഷം കഴിയുന്ന മുറയ്ക്ക് നിക്ഷേപകന് പ്രതിമാസ ഡിവിഡന്‍റ് ലഭ്യമാകുന്നതാണ്. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10% നിരക്കിലുള്ള വാര്‍ഷിക ഡിവിഡന്‍റ് നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കുന്നതാണ്. മൂന്നാം വര്‍ഷ അവസാനമുള്ള നിക്ഷേപ തുകയുടെ 10% ആയിരിക്കും ഡിവിഡന്‍റായി നല്‍കുന്നത്. ◼ നിക്ഷേപകന്‍റെ കാലശേഷം ജീവിത പങ്കാളിക്ക് ഈ പ്രതിമാസ ഡിവിഡന്‍റ് അവരുടെ മരണം വരെ ലഭിക്കുന്നതാണ്. നിക്ഷേപകന്‍റെയും ജീവിതപങ്കാളിയുടെയും കാലശേഷം നിയമപരമായ അവകാശിക്ക്/ നോമിനിക്ക് നിക്ഷേപ തുക തിരികെ ലഭിക്കുന്നു. പ്രതിമാസ ഡിവിഡന്‍റ് നല്‌കുന്നത് അതോടൊപ്പം അവസാനിക്കുന്നു. ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ പാടുണ്ടോ ? ഇതേ കുറിച്ച് ഇസ്‌ലാം ഓൺ വെബിന്റെ അഭിപ്രായം എന്താണ് ?
ചോദ്യകർത്താവ്
Mishal
Feb 28, 2020
CODE :Fiq9622
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
ഈ വിഷയത്തിന്റെ ഇസ്ലാമിക മാനം വിശദമായി മനസ്സിലാക്കാൻ സമാന സ്വഭാവത്തിലുള്ള മറ്റൊരു ചോദ്യത്തിന് നൽകപ്പെട്ട ഉത്തരം FATWA CODE: Fiq8931 എന്ന ഭാഗത്ത് ദയവായി വായിക്കുക. ഇരു വിഷയങ്ങളുടേയും നിബന്ധനകളിലും നടപടിക്രമങ്ങളിലും വ്യത്യാസങ്ങൾ കാണാമെങ്കിലും ഇത്തരം ക്ഷേമ പദ്ധതികളിൽ അംഗമാകുന്നവർ ഇസ്ലാമികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെക്കുറെ തുല്യ സ്വഭാവമുള്ളതാണെന്നു കാണാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.