വിഷയം: ‍ E Book

E Book പോലെയുള്ള വസ്തുക്കൾ വില്പന നടത്തുന്നത് തെറ്റാണോ?

ചോദ്യകർത്താവ്

Muhammed Anas

Aug 26, 2020

CODE :Fin9972

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സമാനമായ മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് വായിക്കപ്പെടാൻ വേണ്ടി രൂപപ്പെടുത്തിയ പുസ്തകങ്ങളാണല്ലോ ഇ ബുക്ക് അഥവാ ഇലക്ട്രോണിക്ക് ബുക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ഡിജിറ്റല്‍ യുഗത്തിലാണല്ലോ നാം ജീവിക്കുന്നത്. വിവധതരം സോഫ്റ്റ്-വെയറുകള്‍, ഡിജിറ്റല്‍ രൂപത്തിലുള്ള ഓഡിയോസ്, വീഡിയോസ്, ഫോട്ടോസ്, ടെക്സ്റ്റുകള്‍ തുടങ്ങി ഒട്ടനവധി വസ്തുക്കള്‍ നമ്മുടെ നിത്യജീവിതത്തിലെ സാമ്പത്തികഇടപാടുകളില്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന കാലം.

വാങ്ങുകയും വില്‍ക്കുകയും ചെയ്യപ്പെടുന്ന വസ്തുവിലെ നിബന്ധനകള്‍ ഇടപാട് നടത്തുവന് അതിന്മേലുള്ള ഉടമസ്ഥാവകാശം, വസ്തു ശുദ്ധിയുള്ളതോ ശുദ്ധിയാക്കാന്‍ പറ്റുന്നതോ ആവുക, നിജപ്പെട്ട വസ്തുവാണെങ്കില്‍ ഇരുവരും കാണുക, കൈമാറാന്‍ കഴിയുന്ന വസ്തുവാകുക എന്നിവയാണ്. ഡിജിറ്റല്‍ രൂപത്തിലുള്ള ഇത്തരം വസ്തുക്കളില്‍ മേല്‍പറയപ്പെട്ട നിബന്ധനകള്‍ക്ക് വിരുദ്ധമായതൊന്നും കാണുന്നില്ല. സ്പര്‍ശ്യമായ വസ്തുവല്ലാത്തതിനാല്‍ അവയിലെ നിബന്ധനകള്‍ ആ രീതിയില്‍ പരിഗണിക്കേണ്ട സാഹചര്യമാണല്ലോ. ചുരുക്കത്തില്‍, ഇടപാടുകളില്‍ ശ്രദ്ധിക്കേണ്ട മറ്റു നിയമങ്ങളൊക്കെ പാലിക്കപ്പെട്ടു നടക്കുന്ന ഡിജിറ്റല്‍ വസ്തുക്കളുടെ കച്ചവടവും സാധുവാണെന്ന് പറയാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter