വിഷയം: ‍ രാജ്യ സ്നേഹം

രാജ്യ സ്നേഹം ഈമാനിന്റെ ഭാഗമാണ് എന്ന ഹദീസ് വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണാറുണ്ട്.. അങ്ങനെ ഒരു ഹദീസ് ഉണ്ടോ ?

ചോദ്യകർത്താവ്

ISMAYIL ASKAR

Jun 10, 2021

CODE :Oth10212

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

 ഹുബ്ബുല്‍ വത്വനി മിനല്‍ ഈമാന്‍ എന്ന വാക്യത്തിന്‍റെ സാരമാണ് രാജ്യസ്നേഹം ഈമാനിന്‍റെ ഭാഗമാണ് എന്നത്. മേല്‍വാക്യം പലരും ഹദീസായി എഴുതകയും പറയുകയും ചെയ്യുന്നത് കാണുന്നുണ്ടെങ്കിലും പ്രസിദ്ധമായ ഹദീസ് ഗ്രന്ഥങ്ങളിലോ മറ്റു ഗ്രന്ഥങ്ങളിലോ അവലംബയോഗ്യമായ രീതിയില്‍ കണ്ടിട്ടില്ല.

താന്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ദേശത്തെ സ്നേഹിക്കലും ദേശീയരെ സ്നേഹിക്കലും സല്‍സ്വഭാവത്തില്‍ പെട്ടതാണല്ലോ. സല്‍സ്വഭാവമോ ഈമാനിന്‍റെ ഭാഗവും. ആകയാല്‍ മേല്‍വാക്യം ആശയത്തില്‍ ശരിയാണെന്ന് മനസിലാക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter