വിഷയം: ‍ ഇബ്ലീസ്

അല്ലാഹു മാലാഖമാരോട് മാത്രമല്ലേ ആദമിനെ സുജൂദ് ചെയ്യാൻ കൽപ്പിച്ചത്.? ഇബ്ലീസ് ജിന്ന് വർഗ്ഗത്തിൽ ഉള്ളതാണന്ന് ഖുർആൻ തന്നെ വെളിപ്പെടുത്തുമ്പോൾ ഇബ്‍ലീസിന് സുജൂദ് നിർബന്ധമായതിന് ഖുർആനിൽ വല്ല സൂചനയും ഉണ്ടോ..?

ചോദ്യകർത്താവ്

നഹാസ്,പേരുർ

Aug 25, 2022

CODE :Oth11327

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ

ഇബ്‍ലീസ് മലക്കുകളില്‍ വെട്ടവനായിരുന്നോ ജിന്നാണോയെന്ന വിഷയത്തില്‍ വ്യാപകമായ അഭിപ്രായ വിത്യാസങ്ങളുണ്ട്. ഏതായാലും ഇബ്‍ലീസിനോടും അള്ളാഹു സുജൂദ് ചെയ്യാന്‍ കല്‍പിച്ചിട്ടുണ്ട് എന്ന് ഖുര്‍ആനില്‍ നിന്ന് വ്യക്തമാണ്. അത് കൊണ്ടാണല്ലോ وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ എന്ന ആയതില്‍ ഇബ്‍ലീസല്ലാത്തവരൊക്കെ സുജൂദ് ചെയ്തു ഇബ്‍ലീസ് അഹങ്കരിച്ച് മാറി നിന്നു, ഇബ്‍ലീസിനോട് സുജൂദ് ചെയ്യാന്‍ കല്‍പനയില്ലായിരുന്നുവെങ്കില്‍ അള്ളാഹു ഇങ്ങനെ പറയുമായിരുന്നില്ല. അത് പോലെ قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَا خَيْرٌ مِنْهُ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ അത് പോലെ ഞാന്‍ കല്‍പിച്ചപ്പോള്‍ സുജൂദ്‌ ചെയ്യാതിരി ക്കാന്‍ പ്രേരിതനാകത്തക്കവണ്ണം നിന്നെ തടഞ്ഞതെന്താണ്‌ എന്ന്‌ അല്ലാഹു ചോദിച്ചു. അവന്‍ (ഇബ്‌ലീസ്‌) മറുപടി നല്‍കി: ഞാന്‍ അവനേക്കാള്‍ ഉത്തമനാണ്‌. നീ എന്നെ തീ കൊണ്ടും അവനെ കളിമണ്ണുകൊണ്ടുമാണ ല്ലോ സൃഷ്ടിച്ചത്‌. എന്ന ആയതും ഇബ്‍ലീസിനോട് സുജൂദ് കല്‍പിച്ചിട്ടുണ്ട് എന്നതിന് തെളിവാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter