വിഷയം: ‍ സ്വലാത്ത്

സ്വലാത്തുസ്സആദ എന്ന സ്വലാത്തിനെ കുറിച്ച് വിശദമായി വിവരിക്കാമോ.? اللهم صل وسلم وبارك على سيدنا محمد وعلى اله وصحبه عدد مافي علم الله صلاه دائمه بدوام ملك الله

ചോദ്യകർത്താവ്

Jafar

Dec 15, 2022

CODE :Oth11878

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله സ്വലാതുസ്സആദ എന്നാണ് ഈ സ്വലാത്ത് അറിയപ്പെടുന്നത്. ഈ സ്വലാത്ത്  ആറു ലക്ഷം സ്വലാതിന് തുല്യമാണെന്ന് അഹ്മദ് സൈനീ ദഹ്ലാന്‍ (റ) നെ ഉദ്ധരിച്ച് കൊണ്ട് يوسف النبهاني (റ) പറയുന്നുണ്ട്. ഈ സ്വലാത്ത് ഓരോ വെള്ളയാഴ്ചയും ആയിരം തവണ പതിവാക്കിയവന്‍ ഇരുലോക വിജയികളിലുള്‍പെടുമെന്നും അദ്ദേഹം പറയുന്നുണ്ട്. 

ഇല്‍ഹാം, സ്വപ്നം തുടങ്ങി പല വിധേന അള്ളാഹു മഹാന്മാര്‍ക്ക് ഇല്‍മ് പ്രദാനം ചെയ്യും. പ്രസ്തുത വഴികളിലൂടെ സ്വാലിഹീങ്ങളായ വ്യക്തികള്‍ക്ക് ഇതു പോലോത്ത ദിക്റുകളും സ്വലാതുകളും അള്ളാഹു അറിയിച്ച് കൊടുക്കുന്നതിന് തടസ്സമില്ല.  പറയുന്ന ആളുടെ ആധികാരികതയും വിശ്വാസ്യതയുമാണ് ഇത്തരം ഉദ്ധരണികളെ വിശ്വാസയോഗ്യമാക്കുന്നത്. നല്ല ജീവിതം നയിക്കുന്ന കളവ് പറയാത്ത സ്വാലിഹീങ്ങള്‍ ഇത്തരം കര്‍മ്മങ്ങളും അവയുടെ പ്രതിഫലവും വിശദീകരിക്കുമ്പോള്‍ സ്വേഛക്കനുസരിച്ച് പറയില്ല എന്ന് നാം മനസ്സിലാക്കണം. അഹ്മദ് സൈനീ ദഹ്ലാന്‍, യൂസുഫ് അന്നബ്ഹാനീ എന്നീ മഹാന്മാരാണ് ഈ ദിക്റ് ഉദ്ധരിക്കുന്നത് എന്നതിനാല്‍ അവര്‍ പറഞ്ഞ പ്രതിഫലത്തില്‍ വിശ്വസിച്ച്  ഈ സ്വലാത്ത് ചൊല്ലുന്നതിന് ശര്‍ഇയ്യായി പ്രശ്നങ്ങളില്ല.

കൂടുതലറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter