വിഷയം: പലിശ
കയ്യിൽ പലിശയുടെ പൈസ ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്.?ആർക്കൊക്കെ നൽകാം.?
ചോദ്യകർത്താവ്
Jafar
Dec 20, 2022
CODE :Oth11900
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിര്‍ബന്ധിത സാഹചര്യത്തില്‍ വന്നു ചേരുന്ന പലിശ പോലോത്ത ഹറാമായ സമ്പാദ്യത്തില്‍ നിന്ന് രക്ഷ നേടാന്‍ ചില മാര്‍ഗങ്ങള്‍ ഇമാം ഗസാലി (റ) നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹറാമായ സമ്പത്തിന്‍റ ഉടമയെ അറിയുമെങ്കില്‍ ഉടമക്ക് തന്നെ തിരിച്ച് നല്‍കേണ്ടതാണ്. ബാങ്ക് പോലോത്ത പലിശയിടപാട് നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് തന്‍റെ അക്കൌണ്ടില്‍ വന്ന പലിശയാണെങ്കില്‍ പലിശ അടക്കാനുള്ള ഏതെങ്കിലും ദരിദ്രനു നല്‍കണം.
ഉടമക്ക് തിരിച്ച് നല്‍കാന്‍ സാധ്യമല്ലെങ്കില്‍ റോഡ്, പാലം, കിണര്‍, പള്ളി തുടങ്ങി പൊതു നന്മക്ക് ചെലവഴിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ദരിദ്രന് സ്വദഖ ചെയ്യണം.
അള്ളാഹു വളരെ ശക്തമായി വിലക്കിയ സാമ്പത്തിക കുറ്റ കൃത്യമാണ് പലിശ. അതുമായി ബന്ധപ്പെടാതിരിക്കാന്‍ ശ്രമിക്കണം. നാഥന്‍ തൌഫീഖ് പ്രദാനം ചെയ്യട്ടെ
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.