വിഷയം: ‍ General

വളരെ നിസ്സഹായമായ അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ ചോദിക്കുന്നത്. ഞാൻ ഇതിനു മുമ്പ് ഒരു ചോദ്യം ചോദിച്ചിരുന്നു കൗൺസിലിംഗ് വിഭാഗത്തിൽ. അതിൽ നിന്ന് എനിക്ക് കിട്ടിയ മറുപടി ഒട്ടും തൃപ്തികാരം അല്ലായിരുന്നു നിങ്ങൾ ഉദ്ദേശിച്ചത് എനിക്ക് കൃത്യമായി മനസ്സിൽ ആയിട്ടും ഇല്ലായിരുന്നു. എനിക്ക് പോലും മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങൾ എന്നോട് ചോദിക്കാതെ എന്റെ പേരും വെച്ച് ഇപ്പോൾ വാട്സാപ്പിൽ അടക്കം പ്രചരിക്കുന്നുണ്ട് ആ ചോദ്യോത്തരം. ഇത് വായിക്കുന്ന നിങ്ങൾ മനുഷ്യൻ ആണെങ്കിൽ നിങ്ങൾ പഴയ ചോദ്യം റിമൂവ് ചെയ്യണം എനിക്ക് മറുചോദ്യം ചോദിക്കാനുള്ള അവസരം ഒന്നും വേണ്ട. https://islamonweb.net/ml/fatwa-on-web/counselling/7-9702 ഇതാണ് ലിങ്ക്. നിങ്ങൾ ഇത് റിമോവ് ചെയ്തേ മതിയാകു.

ചോദ്യകർത്താവ്

Thwayyib

Jun 6, 2024

CODE :Oth13645

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

താങ്കളുടെ ആവശ്യം പരിഗണിച്ച് പ്രസ്തുത ചോദ്യം താങ്കളുടെ പേരിൽ നിന്ന് റിമൂവ് ചെയ്തിട്ടുണ്ട്. ദീനീ പ്രവർത്തനങ്ങൾ പടച്ചോന്‍റെ തൃപ്തിക്ക് വേണ്ടി ജീവിതമുടനീളം ചെയ്യാൻ ദൂആ ചെയ്യണമെന്ന് വസിയ്യത് ചെയ്യുന്നു. താങ്ങൾക്ക് ചോദ്യങ്ങൾ ഇനിയും ചോദിക്കാം. പേര് കൊടുക്കാതെ "ഒരു സുഹൃത്ത്" എന്ന് എഴുതി വിട്ടാലും മതി.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter