നിസ്കാരത്തില്‍ ഇമാമിന്‍റെ വുളു മുറിഞ്ഞാല്‍ എന്താണ് വിധി?

ചോദ്യകർത്താവ്

മുഹമ്മദ് നദീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തില്‍ വുളു മുറിഞ്ഞാല്‍ ഉടനെ നിസ്കാരം മുറിച്ച് വുളു എടുക്കുകയാണ് വേണ്ടത്. വുളൂ മുറിഞ്ഞിട്ടും നിസ്കാരം തുടരുന്നത് വലിയ തെറ്റാണ്. ഇമാമിനും മഅ്മൂമിനും അത് തന്നെയാണ് വിധി. ഇങ്ങനെ വുളു എടുക്കാനായി പോകുന്നത് ഇമാം ആണെങ്കില്‍ മഅ്മൂമീങ്ങളില്‍ ഒരാളെ തന്‍റെ സ്ഥാനത്തേക്ക് നിര്‍ത്തല്‍ ഇമാമിന് സുന്നതാണ്. ഇമാം അങ്ങനെ ആരെയും നിര്‍ത്തിയില്ലെങ്കില്‍ മഅ്മൂമീങ്ങളില്‍ ഒരാള്‍ക്ക് സ്വയം ഇമാമിന്‍റെ സ്ഥാനത്തേക്ക് കയറി നില്‍ക്കാവുന്നതുമാണ്. ആരും ഇമാം ആയി കയറി നില്‍ക്കാത്തിടത്ത് ഓരോരുത്തര്‍ക്കും ഒറ്റക്ക് നിസ്കാരം തുടരാവുന്നതുമാണ്. വുളു മുറിഞ്ഞിട്ടും ഇമാം തുടരുകയാണെങ്കില്‍, അയാളുടെ വുളു മുറിഞ്ഞ വിവരം അറിഞ്ഞാല്‍ മഅ്മൂമീങ്ങള്‍ ഉടനെ അയാളുമായി പിരിയുന്നു എന്ന് കരുതി (മുഫാറഖത്) ഒറ്റക്ക് നിസ്കാരം തുടരേണ്ടതാണ്. വുളു മുറിഞ്ഞ വിവരം അറിഞ്ഞിട്ടും വിട്ടുപിരിയലിനെ കരുതാതെ അയാളോടൊപ്പം നിസ്കാരം തുടര്‍ന്നാല്‍ അവരുടെ നിസ്കാരവും ബാത്വിലാവുന്നതാണ്. ഇമാമിന്‍റെ വുളു മുറിഞ്ഞ വിവരം അറിയാതെ മഅ്മൂമീങ്ങള്‍ അയാളോടൊപ്പം തുടര്‍ന്നാല്‍ അവരുടെ നിസ്കാരം ശരിയാവുമെന്നതാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter