ഇതര മദ്ഹബുകാരെ തുടരുമ്പോള്‍ വുളൂ, നിയ്യത് എന്നിവയില്‍ എന്തെല്ലാമാണ് ശ്രദ്ദിക്കേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ് ശഫീക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇതര മദ്ഹബുകാരായ ഇമാമുമാരെ തുടര്‍ന്ന് നിസ്കരിക്കുന്നതിന്‍റെ വിധി മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. മഅ്മൂമിന്‍റെ വിശ്വാസപ്രകാരം ഇമാമിന്‍റെ നിസ്കാരം ശരിയായിരിക്കണമെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. എന്നാല്‍ ഇമാമിന്‍റെ മദ്ഹബ് പ്രകാരം അയാളുടെ നിസ്കാരം ശരിയായാല്‍ തന്നെ അയാളെ തുടരാവുന്നതാണെന്ന പറയുന്ന നല്ലൊരു വിഭാഗം പണ്ഡിതര്‍ ശാഫീ മദ്ഹബില്‍ തന്നെയുണ്ട്. അതോടൊപ്പം, ബിസ്മി ഉറക്കെ ഓതിയില്ല എന്നത് കൊണ്ട് പതുക്കെ ഓതുന്നില്ലെന്ന് പറഞ്ഞുകൂടാ. ഇത്തരം ഉറപ്പില്ലാത്ത സാഹചര്യങ്ങളില്‍ ഇമാമുമാര്‍ ഇത്തരം കാര്യങ്ങള്‍ അറിയുന്നവരാകുമെന്നതിനാല്‍ അവര്‍ എല്ലാ മഅ്മൂമുമാരെയും പരിഗണിച്ചായിരിക്കും നിസ്കരിക്കുമെന്ന് കരുതുകയും ജമാഅതില്‍ പങ്കെടുക്കുകയുമാണ് വേണ്ടതെന്ന് എല്ലാ പണ്ഡിതരും പ്രത്യേകം പറയുന്നുണ്ട്. ഇമാം ഇതര മദ്ഹബുകാരനാണെന്നത് കൊണ്ട് വുളുവിലോ നിയ്യതിലോ നാം പ്രത്യേക മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ഇനി ഇമാമിന്‍റെ അതേ മദ്ഹബ് അനുസരിച്ച് ചെയ്യാമെന്നാണ് ഉദ്ദേശ്യമെങ്കില്‍, അതിന് വുളൂഉമായോ നിസ്കാരവുമായോ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കല്‍ ആവശ്യമാണ്, അല്ലാത്ത പക്ഷം, അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുകയേ ഉള്ളൂ. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter