പെണ്‍കുട്ടികളുടെ ചേലാകര്‍മ്മവും നിര്‍ബന്ധമാണോ?എങ്കിൽ ഏതു പ്രായത്തിലാണ് അത് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

ഹുസൈന്‍, അരീഫ് റഹ്മാന്‍, ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചേലാകര്‍മ്മം എന്നത് ആണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമാണ്. പെണ്‍കുട്ടികള്‍ക്കും അത് നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണെന്നതാണ് പ്രബലാഭിപ്രായം. എന്നാല്‍ പല പണ്ഡിതരും പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം സുന്നത് ആണെന്ന അഭിപ്രായക്കാരാണ്. ചേലാകര്‍മ്മം ഒട്ടേറെ രോഗങ്ങളെ തടയുമെന്ന് ഇന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവ്വിഷയകമായി കൂടുതല്‍ വായിക്കാന്‍ ഇവിടെ നോക്കുക. ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും ചേലാകര്‍മ്മം ചെയ്യല്‍ പ്രസവിച്ച് ഏഴാം ദിവസത്തില്‍ തന്നെ നിര്‍വ്വഹിക്കലാണ് ഉത്തമമെന്നും അതിന് സാധിച്ചില്ലെങ്കില്‍ നാല്‍പതാം ദിവസത്തില്‍ ചെയ്യലാണ് നല്ലതെന്നും തുഹ്ഫയില്‍ പറയുന്നതായി കാണാം. ചെറുപ്രായത്തില്‍ ചേലാകര്‍മ്മം ചെയ്യുന്നതിലൂടെ കുട്ടിക്ക് മറ്റു വല്ല പ്രയാസങ്ങളുമുണ്ടാവുമെന്ന് തോന്നിയാല്‍, പ്രയാസം തീരുന്നത് വരെ അത് പിന്തിപ്പിക്കേണ്ടതുമാണ്.  ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ കാര്യങ്ങള്‍ കുടുംബം & ലൈഫ്‌സ്റ്റൈല്‍ കീഴില്‍ കുടുംബത്തിന്‍റെ ഫിഖ്ഹ് വിഭാഗത്തിലെ ചേലാകര്‍മ്മവും മൂക്ക് കുത്തലും എന്ന ലേഖനത്തില്‍ വായിക്കാം. മനസ്സിലും ശരീരത്തിലും ശുദ്ധി പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter