എല്ലാ നിസ്കാരങ്ങളുടെയും നിയ്യത്തുകൾ ഒന്ന് വ്യക്തമാക്കാമോ?

ചോദ്യകർത്താവ്

ശാനിബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തിലെ നിയ്യതില്‍ നിര്‍ബന്ധമായും കരുതേണ്ട ഘടകങ്ങളും ഉള്‍പ്പെടുത്തല്‍ സുന്നതായ ഘടകങ്ങളുമുണ്ട്. ഇത് എല്ലാ നിസ്കാരത്തിലും ഒരു പോലെയാണ്. ഞാന്‍ നിസ്കരിക്കുന്നു എന്നും ഏത് നിസ്കാരമാണെന്നും ഫര്‍ളാണെങ്കില്‍ ഫര്‍ള് എന്നുമാണ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടവ. അഥവാ, ളുഹ്റ് നിസ്കാരമാണെങ്കില്‍, ളുഹ്ര്‍ എന്ന ഫര്‍ളിനെ ഞാന്‍ നിസ്കരിക്കുന്നു എന്ന് കരുതല്‍ നിര്‍ബന്ധമാണ്. അതോടൊപ്പം, അല്ലാഹുവിന് വേണ്ടി, റക്അതുകളുടെ എണ്ണം, ഖിബലാക്ക് മുന്നിട്ട് കൊണ്ട്, അദാഅ് ആണെങ്കില്‍ അദാഅ്, ഖളാഅ് ആണെങ്കില്‍ ഖളാഅ് എന്നിവ കൂടി ഉള്‍പ്പെടുത്തല്‍ സുന്നതാണ്. അവ കൂടി ഉള്‍പ്പെടുത്തിയാല്‍ ളുഹ്റ് നിസ്കാരത്തിലെ നിയ്യതിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ പറയാം, ളുഹ്ര്‍ എന്ന ഫര്‍ള് നിസ്കാരം, നാല് റക്അത്ത് ഖിബലാക്ക് മുന്നിട്ട് അദാആയി അല്ലാഹുവിന് വേണ്ടി ഞാന്‍ നിസ്കരിക്കുന്നു. ജമാഅതായി ആണ് നിസ്കരിക്കുന്നതെങ്കില്‍ ഇമാമോട് കൂടെ എന്ന് കൂടി ഉള്‍പ്പെടുത്തലും സുന്നതാണ്. റമദാനിനെ വേണ്ടവിധം ഉള്‍ക്കൊണ്ട്, അനുകൂലമായി സാക്ഷിനില്‍ക്കുന്ന സജ്ജനങ്ങളില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter