ഔറത് വെളിവായത് അറിയാതെ നിസ്കരിക്കുകയും ശേഷം ഒരാള്‍ അത് ഉണര്‍ത്തുകയും ചെയ്താല്‍ എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

ശാനിഫ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ ഔറത് മറക്കല്‍ നിര്‍ബന്ധമാണ്. ഔറത് വെളിവായി നിസ്കരിച്ചാല്‍ ആ നിസ്കാരം സാധുവാകുകയില്ല. സ്ത്രീകളുടെ മുടി മുഴുവനും ഔറത് ആണ്, അവയെല്ലാം മറഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിസ്കാരത്തില്‍ ഔറത് വേണ്ടവിധം മറഞ്ഞിരുന്നില്ലെന്ന് നിസ്കാര ശേഷം മനസ്സിലായാല്‍ ആ നിസ്കാരം മടക്കി നിസ്കരിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter